Aatmaavin kovilil

ആത്മാവിന്‍ കോവിലില്‍
Work
Year
Language

ആത്മാവിന്‍ കോവിലില്‍ ആദ്യം നിവേദിച്ച
പൂജാമലരാണമ്മാ
തന്ത്രികള്‍ മുറുക്കും മുന്‍പിളം ചുണ്ടില്‍ വീശിയ
സ്വരരാഗ ശ്രുതിയാണമ്മ
മധുരാനുഭൂതിയാണമ്മ

മഴവില്ലിന്‍ മെത്ത നിവര്‍ത്തി
രാമായണം കഥ ചൊല്ലി
കരളിന്റെ കിണ്ണത്തില്‍ പാല്‍ച്ചോറുവിളമ്പി
താരാട്ടുപാടിയുറക്കി
ആരാധികേ... ആരാധികേ.........
ആ............

പൂന്തിങ്കള്‍ തോണിതുഴഞ്ഞ്
ആകാശഗംഗകടന്ന്
വഴിതെറ്റിവന്നൊരു ശ്രീദേവിനീ
അമ്മേ ആരാധന നിനക്കുമാത്രം
ആരാധികേ... ആരാധികേ......

ātmāvin kovilil ādyaṁ nivedicca
pūjāmalarāṇammā
tandrigaḽ muṟukkuṁ munpiḽaṁ suṇḍil vīśiya
svararāga śrudiyāṇamma
madhurānubhūdiyāṇamma

maḻavillin mĕtta nivartti
rāmāyaṇaṁ katha sŏlli
karaḽinṟĕ kiṇṇattil pālscoṟuviḽambi
tārāṭṭubāḍiyuṟakki
ārādhige... ārādhige.........
ā............

pūndiṅgaḽ toṇiduḻaññ
āgāśagaṁgagaḍann
vaḻidĕṭrivannŏru śrīdevinī
amme ārādhana ninakkumātraṁ
ārādhige... ārādhige......