Aasrayamegename

ആശ്രയമേകേണമേ
Work
Year
Language

ആശ്രയമേകേണമേ ഞങ്ങൾക്കായ് ലോകേശാ
ക്ലേശിതമാനസരെ കാത്തിടണേ ജീവേശാ
മുൾമുടി ചൂടിയ നിൻ കാരുണ്യം
പാപികളിൽ ചൊരിയും ചൈതന്യം
(ആശ്രയമേകണമേ...)

മലരണിയും മല വയലുകളെ മോടിയോടെയൊരുക്കുമ്പോൾ
ജീവിതവനിയിൽ എരിയും ഞങ്ങളെ സ്നേഹമോടെ നനയ്ക്കണമേ
കാൽ‌വരി മലയെ തീർത്തവർ ഞങ്ങൾ
കാൽ‌വരി മലയെ...
കാൽ‌വരി മലയെ തീർത്തവർ ഞങ്ങൾ
കരുണാസിന്ധോ കനിയണമേ
(ആശ്രയമേകണമേ...)

പറവകളെ വനഗായകരേ തേൻ കനിയൂട്ടി വളർത്തുമ്പോൾ
ജീവിത മരുവിൽ അലയും ഞങ്ങളെ ജീവനദിക്കരെ ചേർക്കണമേ
കാൽ‌വരി മലയെ തീർത്തവർ ഞങ്ങൾ
കാൽ‌വരി മലയെ...
കാൽ‌വരി മലയെ തീർത്തവർ ഞങ്ങൾ
കരുണാസിന്ധോ കനിയണമേ
(ആശ്രയമേകണമേ...)

āśrayamegeṇame ñaṅṅaḽkkāy logeśā
kleśidamānasarĕ kāttiḍaṇe jīveśā
muḽmuḍi sūḍiya nin kāruṇyaṁ
pābigaḽil sŏriyuṁ saidanyaṁ
(āśrayamegaṇame...)

malaraṇiyuṁ mala vayalugaḽĕ moḍiyoḍĕyŏrukkumboḽ
jīvidavaniyil ĕriyuṁ ñaṅṅaḽĕ snehamoḍĕ nanaykkaṇame
kāl‌vari malayĕ tīrttavar ñaṅṅaḽ
kāl‌vari malayĕ...
kāl‌vari malayĕ tīrttavar ñaṅṅaḽ
karuṇāsindho kaniyaṇame
(āśrayamegaṇame...)

paṟavagaḽĕ vanagāyagare ten kaniyūṭṭi vaḽarttumboḽ
jīvida maruvil alayuṁ ñaṅṅaḽĕ jīvanadikkarĕ serkkaṇame
kāl‌vari malayĕ tīrttavar ñaṅṅaḽ
kāl‌vari malayĕ...
kāl‌vari malayĕ tīrttavar ñaṅṅaḽ
karuṇāsindho kaniyaṇame
(āśrayamegaṇame...)