ആശ്രമദുഃഖമേ ആശ്രമദുഃഖമേ
ആരണ്യകാണ്ഡത്തില്‍ ശിലയായ് മാറിയ
ആശ്രമദുഃഖമേ... ദുഃഖമേ.. ദുഃഖമേ...
ദൈവമുറങ്ങുന്നോരമ്പലനടയിലെ
ദ്വാരപാലകന്മാരേ
നിറമിഴിയോടെ ശ്രീകോവില്‍ നടയില്‍
നില്‍ക്കുമീ സന്യാസിനിയെ നോക്കു- അവള്‍
പൊഴിക്കുന്നതു പൂവിതളുകളോ?
പോയ സ്മരണതന്‍ കണ്ണുനീരോ?
ശില്പമനോഹര കന്യകള്‍ മയങ്ങുന്ന
ശിലാമണ്ഡപങ്ങളേ
നൈവേദ്യമില്ലാതെ നിര്‍മാല്യം തൊഴുമീ
നിത്യതപസ്വിനിയെ നോക്കു-അവള്‍
ചിന്തിക്കുന്നത് ദുഃഖത്തെയോ?
ചിതറിയ സ്വപ്നത്തിന്‍ ശിഷ്ടത്തെയോ?