വയറു വിശക്കുന്നെന്റമ്മേ...
വല്ലാതെ വിശക്കുന്നെന്റമ്മേ...
ആരുമില്ലാ...ആശ്രയമില്ലാ...
ആഹാരം തന്നാട്ടെന്റമ്മേ....
ആഹാരം തന്നാട്ടേ...
വയറു വിശക്കുന്നെന്റമ്മേ...
വല്ലാതെ വിശക്കുന്നെന്റമ്മേ...
നാലുകെട്ടും നടപ്പുരേമില്ല...
നാല്ക്കവലകളെന് സ്വത്തുക്കള്‍...
(നാലുകെട്ടും......)
എന്റെ വിശപ്പും ദാഹമുമായി
എന്നും ഞാനിവിടെയലയുന്നു...
ഒരുപിടി അരി തരണേ....അമ്മമാരേ....
ഒരു ചില്ലിക്കാശു തരണേ....
വയറു വിശക്കുന്നെന്റമ്മേ...
വല്ലാതെ വിശക്കുന്നെന്റമ്മേ...
പട്ടുമെത്തേം കട്ടിലുമില്ല...
പച്ചിലത്തണലെന് പൂമെത്ത...
(പട്ടുമെത്തേം.....)
എന്റെ പാട്ടും താളവുമായി
എന്നും ഞാനിവിടെയുറങ്ങുന്നു
ഒരുപിടി ചോറു തരണേ...അമ്മമാരേ...
ഒരു ചില്ലിക്കാശു തരണേ....
വയറു വിശക്കുന്നെന്റമ്മേ...
വല്ലാതെ വിശക്കുന്നെന്റമ്മേ...
ആരുമില്ലാ...ആശ്രയമില്ലാ...
ആഹാരം തന്നാട്ടെന്റമ്മേ....
ആഹാരം തന്നാട്ടേ...
വയറു വിശക്കുന്നെന്റമ്മേ...
വല്ലാതെ വിശക്കുന്നെന്റമ്മേ...