Aasamsagal noorunooraasamsagal

ആശംസകള്‍ നൂറുനൂറാശംസകള്‍
Year
Language

ആശംസകള്‍ നൂറുനൂറാശംസകള്‍
ആശകള്‍ വാക്കുകള്‍ തേടുമീ വേളയില്‍
എന്റെ ഹൃദയം നീട്ടിനില്‍ക്കും
നൂറുനൂറാശംസകള്‍ നൂറുനൂറാശംസകള്‍

മലരുകള്‍ വിടര്‍ത്തി കതിരുകള്‍ നിരത്തി
വന്നണയും ദിവസം
സ്മരണകള്‍ പുതുക്കി മധുരിമയൊഴുക്കി
പൊന്നണിയും ദിവസം
ഞാനെന്തുതരുവാന്‍ നിന്‍മനം നിറയെ
ഭാവുകം പകരാന്‍!
നിന്‍ മോഹവാഹിനീ തീരഭൂമികള്‍
പുഷ്പഹാരമണിയാന്‍!
ആശംസകള്‍ നൂറുനൂറാശംസകള്‍!

അഴകുകള്‍ മുകര്‍ന്നു ചിരികളിലലിഞ്ഞു
പൂവിതറും നിമിഷം
നിനവുകള|ടുത്തു കരളുകളടുത്തു
തേന്‍ ചൊരിയും നിമിഷം
എന്നും നിന്‍ വഴിയില്‍ മഞ്ജിമ പുലരാന്‍
മംഗളമണിയാന്‍
നിന്‍ മോഹവീണതന്‍ മൂകതന്ത്രികള്‍
രാഗമാല്യമണിയാന്‍
ആശംസകള്‍ നൂറുനൂറാശംസകള്‍

āśaṁsagaḽ nūṟunūṟāśaṁsagaḽ
āśagaḽ vākkugaḽ teḍumī veḽayil
ĕnṟĕ hṛdayaṁ nīṭṭinilkkuṁ
nūṟunūṟāśaṁsagaḽ nūṟunūṟāśaṁsagaḽ

malarugaḽ viḍartti kadirugaḽ niratti
vannaṇayuṁ divasaṁ
smaraṇagaḽ pudukki madhurimayŏḻukki
pŏnnaṇiyuṁ divasaṁ
ñānĕndudaruvān ninmanaṁ niṟayĕ
bhāvugaṁ pagarān!
nin mohavāhinī tīrabhūmigaḽ
puṣpahāramaṇiyān!
āśaṁsagaḽ nūṟunūṟāśaṁsagaḽ!

aḻagugaḽ mugarnnu sirigaḽilaliññu
pūvidaṟuṁ nimiṣaṁ
ninavugaḽa|ṭuttu karaḽugaḽaḍuttu
ten sŏriyuṁ nimiṣaṁ
ĕnnuṁ nin vaḻiyil mañjima pularān
maṁgaḽamaṇiyān
nin mohavīṇadan mūgadandrigaḽ
rāgamālyamaṇiyān
āśaṁsagaḽ nūṟunūṟāśaṁsagaḽ