Aasagalerinyanyaadanni

ആശകളെരിഞ്ഞടങ്ങി
Year
Language

ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ....
ആറിത്തണുത്തൊരെന്‍ മോഹങ്ങളെന്തിനോ
ആരും കാണാതുറങ്ങീ....
ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ....

ആത്മവേദനയടക്കി...ആയിരം ദുഃഖങ്ങളൊതുക്കി
ജാലകവാതിലില്‍ ചിറകടിച്ചിന്നലെ
ഞാനെന്‍ കണ്ണീര്‍ തുടച്ചു....

ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ....

മോഹങ്ങള്‍ ചില്ലുടഞ്ഞു...മോതിരവിരല്‍ മുറിഞ്ഞു
ദേവനുറങ്ങുന്ന കോവിലില്‍ ചെന്നു ഞാന്‍
നിറമിഴിത്താലവുമായ് നിന്നു...

ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ....

āśagaḽĕriññaḍaṅṅī....ārādhanagaḽ muḍaṅṅī....
āṟittaṇuttŏrĕn mohaṅṅaḽĕndino
āruṁ kāṇāduṟaṅṅī....
āśagaḽĕriññaḍaṅṅī....ārādhanagaḽ muḍaṅṅī....

ātmavedanayaḍakki...āyiraṁ duḥkhaṅṅaḽŏdukki
jālagavādilil siṟagaḍiccinnalĕ
ñānĕn kaṇṇīr tuḍaccu....

āśagaḽĕriññaḍaṅṅī....ārādhanagaḽ muḍaṅṅī....

mohaṅṅaḽ silluḍaññu...modiraviral muṟiññu
devanuṟaṅṅunna kovilil sĕnnu ñān
niṟamiḻittālavumāy ninnu...

āśagaḽĕriññaḍaṅṅī....ārādhanagaḽ muḍaṅṅī....