ആഷാഢമാസം ആത്മാവില്‍ മോഹം
അനുരാഗമധുരമാമന്തരീക്ഷം
വിധുരയാം രാധയെപ്പോല്‍ എനിക്കെന്നിട്ടും
വിലപിക്കാന്‍ മാത്രമാണ് യോഗം
(ആഷാഢ)
അര്‍ഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ
അന്ത:രംഗം നിന്‍ മുന്നില്‍ തുറന്നുവെച്ചു (2)
അങ്ങയോടൊത്തെന്റെ ജീവിതം പങ്കിടാന്‍
അവിവേകിയായ ഞാന്‍ ആഗ്രഹിച്ചു
(ആഷാഢ)
മന്ദസ്മിതത്തിനുള്ളില്‍ നീ ഒളിപ്പിച്ച
മൌനനൊമ്പരം ഞാന്‍ വായിച്ചു (2)
മറക്കുക മനസ്സില്‍ പുതിയ വികാരത്തിന്‍
മദന പല്ലവികള്‍ നീ എഴുതിവെച്ചു
(ആഷാഢ)