ആഷാഢം മയങ്ങി നിന്‍ മുകില്‍വേണിയില്‍
ആകാശം തിളങ്ങി നിന്‍ നയനങ്ങളില്‍..
രാഗം നിന്‍ അധരത്തില്‍ തപസ്സിരുന്നു..അനു-
രാഗമെന്‍ മനതാരില്‍ തുടിച്ചുയര്‍ന്നു..
അംഗനാ ലാവണ്യ വര്‍ണ്ണങ്ങള്‍ കടം വാങ്ങും
ആരണ്യപ്പൂവിനങ്ങള്‍ മദം മറന്നൂ..
നിറവും മണവും മധുവും നിന്നിലെ
നിത്യവസന്തം തന്‍ നിധികളാക്കി..
എന്നെയാ നിധികാക്കും ദേവനാക്കി..
ദേവനാക്കി...
സുന്ദരീഹൃദയത്തിന്‍ സങ്കല്‍പ്പം കടംവാങ്ങും
ശൃംഗാര പാലരുവി ലയം മറന്നു..
തളയും വളയും മണികളും നിന്നിലെ
നൃത്തസോപാനം തന്‍ നിധികളാക്കി
എന്നെയാ നര്‍ത്തന ഗാനമാക്കി..
ഗാനമാക്കി...