Aasaa malarugal

ആശാ മലരുകള്‍
Year
Language

"Aashamalarukal viranjaalum nombaram.,

ആശാമലരുകള്‍ വിരഞ്ഞാലും നൊമ്പരം
കൊഴിഞ്ഞാലും നൊമ്പരം
നൊമ്പരമില്ലാതെ ജന്മമുണ്ടോ?
നൊമ്പരമില്ലാതെ മരണമുണ്ടോ?

അനുഭൂതികള്‍ക്ക് ഞാന്‍ നിറം കൊടുത്തു സ്വരം കൊടുത്തു
കല്‍ഹാരപുഷ്പം കണ്ടുമടങ്ങാന്‍ ചിറകു കൊടുത്തു
ഒരു ലില്ലിപ്പൂവിന്‍ മനസ്സില്‍ ഞാന്‍ താമസിച്ചു
പൂവമ്പനറിയാതെ പൂക്കാലമറിയാതെ
താമസിച്ചു ഞാന്‍ താമസിച്ചു

ഹേമന്തരാത്രിയില്‍ തൂമന്ദഹാസത്താല്‍ സ്വീകരിച്ചു
പൂമഞ്ചമൊരുക്കിയവള്‍ സ്വീകരിച്ചു എന്നെ സ്വീകരിച്ചു
ഒരു തുള്ളി തേനിന്‍ മധുരം ആ പൂ ചൊരിഞ്ഞു
പൂന്തെന്നലറിയാതെ പൂത്തുംബിയറിയാതെ
തേന്‍ ചൊരിഞ്ഞു പൂവിന്‍ കണ്ണടഞ്ഞു
(ആശാ മലരുകള്‍)

"Aashamalarukal viranjaalum nombaram.,

āśāmalarugaḽ viraññāluṁ nŏmbaraṁ
kŏḻiññāluṁ nŏmbaraṁ
nŏmbaramillādĕ janmamuṇḍo?
nŏmbaramillādĕ maraṇamuṇḍo?

anubhūdigaḽkk ñān niṟaṁ kŏḍuttu svaraṁ kŏḍuttu
kalhārabuṣpaṁ kaṇḍumaḍaṅṅān siṟagu kŏḍuttu
ŏru lillippūvin manassil ñān dāmasiccu
pūvambanaṟiyādĕ pūkkālamaṟiyādĕ
tāmasiccu ñān dāmasiccu

hemandarātriyil tūmandahāsattāl svīgariccu
pūmañjamŏrukkiyavaḽ svīgariccu ĕnnĕ svīgariccu
ŏru tuḽḽi tenin madhuraṁ ā pū sŏriññu
pūndĕnnalaṟiyādĕ pūttuṁbiyaṟiyādĕ
ten sŏriññu pūvin kaṇṇaḍaññu
(āśā malarugaḽ)