ഓ ...ഓ ..തന നാന നാന നാന നാനെ
താന നാ ന നെ ...(2)
ആരും കാണാതിനിയും ഞാന്‍ അരികില്‍ വന്നോട്ടേ..
ആരോടും പോയ് പറയരുതീ കരളിലെ മോഹങ്ങള്‍
അറിയാതെയെന്റെയുള്ളിൽ വന്ന കവിതേ
പ്രിയതേ..മധുമൊഴിയേ ....
പറയാതെ ഞാനറിഞ്ഞു നിന്റെ
പ്രണയം സുഖദം മധുരതരം
ആരോ ചാരെയിതാരോ ..ഏതോ തംബുരു മീട്ടീ
വെറുതേ തോന്നിയതാവാം ...
ഹൃദയം പാടിയതാവാം ...
ആരും കാണാതിനിയും ഞാന്‍ അരികില്‍ വന്നോട്ടേ
ആരോടും പോയ് പറയരുതീ കരളിലെ മോഹങ്ങള്‍
കാട്ടുപൂവുകള്‍ വീണവീഥിയില്‍
നിന്നെയൊന്നു കണ്ടു മിണ്ടുവാനായ്
കാത്തിരുന്നു ഞാന്‍ ഏകനായ് ..
മൂടല്‍ മഞ്ഞിന്‍ പുതപ്പണിഞ്ഞു ഞാന്‍
നിന്നെ മാത്രമോര്‍ത്തു നില്‍ക്കുമിവിടെ ..
നിന്റെ മൊഴിയൊന്നു കേള്‍ക്കുവാന്‍..
അന്തി വാനിലെ ചോപ്പെടുത്തു നീ
കുങ്കുമക്കുറിയണിഞ്ഞുവോ...
നീ പകര്‍ന്നോരീ ചുംബനത്തിന്റെ
ശോണ രാഗം ഉണര്‍ന്നതോ ...
തഴുകിത്തഴുകിയൊഴുകിയൊഴുകി വരുമോ ...
ആരോ ചാരെയിതാരോ..ഏതോ തംബുരു മീട്ടീ
പൌർണ്ണമിത്തിങ്കളെന്നപോലെ നീ
എന്റെ മുന്നില്‍ വന്നുദിച്ചു വരവായ്
സന്ധ്യയോ നോക്കി നിന്നൂ ..
കാവില്‍ ഞാനിന്നു തൊഴുതു നില്‍ക്കവേ
കണ്ണടച്ചുനിന്നനേരമിരുളില്‍
നിന്നെ തെളിഞ്ഞു കണ്ടൂ ...
ആരു നീ ഈ വരസുന്ദരീ ..
നിറദീപമോ എന്‍ പുണ്യമോ
ദേവനേ എന്‍ ജീവനേ ..
നീ വിണ്ണിലെ ഗന്ധർവ്വനോ...
തഴുകിത്തഴുകിയൊഴുകിയൊഴുകി വരുമോ..
(ആരും കാണാതിനിയും....)