Aaru nee envaliyorattu nilkkunna

ആരു നീ എന്‍വഴിയോരത്തു നില്‍ക്കുന്ന
Year
Language

ആരു നീ എന്‍ വഴിയോരത്ത് നില്‍ക്കുന്ന
പേരറിയാത്തൊരു പൂവ് പോലെ
ഞാനും വരട്ടെയോ കൂടെ എന്നോതുവാന്‍
നാണം വിലക്കുന്ന പോലെ

കുങ്കുമം തൊട്ടോരുഷസ്സു പോലെ
ചന്ദനപ്പൊട്ടിട്ട സന്ധ്യ പോലെ (2)
ആലില പൊന്‍ താലി മാറത്തു ചാര്‍ത്തിടും
ആരണ്യ ചന്ദ്രിക പോലെ (2)
എന്റെ മനസ്സിന്റെ വെണ്‍ പുളിനങ്ങളില്‍
വന്നിറങ്ങുന്ന നീ ആരോ
(ആരു നീ)

കണ്ണുകള്‍ വര്‍ണ്ണക്കുടകള്‍ മാറി
കയ്യിലെ കുപ്പിവളകള്‍ പാടി (2)
ആടും പദങ്ങളെ കെട്ടിപ്പുണരുന്ന
പാദസരങ്ങളും പാടി
നിന്റെ മനസ്സിന്‍റെ മാന്തളിര്‍ ചില്ലയില്‍
തെന്നലും പൊന്നൂയലാടി
തെന്നലും പൊന്നൂയലാടി
(ആരു നീ)

āru nī ĕn vaḻiyoratt nilkkunna
peraṟiyāttŏru pūv polĕ
ñānuṁ varaṭṭĕyo kūḍĕ ĕnnoduvān
nāṇaṁ vilakkunna polĕ

kuṅgumaṁ tŏṭṭoruṣassu polĕ
sandanappŏṭṭiṭṭa sandhya polĕ (2)
ālila pŏn dāli māṟattu sārttiḍuṁ
āraṇya sandriga polĕ (2)
ĕnṟĕ manassinṟĕ vĕṇ puḽinaṅṅaḽil
vanniṟaṅṅunna nī āro
(āru nī)

kaṇṇugaḽ varṇṇakkuḍagaḽ māṟi
kayyilĕ kuppivaḽagaḽ pāḍi (2)
āḍuṁ padaṅṅaḽĕ kĕṭṭippuṇarunna
pādasaraṅṅaḽuṁ pāḍi
ninṟĕ manassinṟĕ māndaḽir sillayil
tĕnnaluṁ pŏnnūyalāḍi
tĕnnaluṁ pŏnnūyalāḍi
(āru nī)