Aarorumillaatta

ആരോരുമില്ലാത്ത
Year
Language

ആരോരുമില്ലാത്ത തെണ്ടി - പക്ഷെ
ആറടി മണ്ണിന്റെ ജന്മി - ഞാൻ
ആറടി മണ്ണിന്റെ ജന്മി
(ആരോരും)

മണ്ണിൽ വന്നു പിറന്നനേരം
ഈ മണ്ണിന്റെ പട്ടയം പതിച്ചു കിട്ടി (മണ്ണിൽ)
എവിടെയെന്നറിയില്ല കണ്ടിട്ടില്ലിതുവരെ
എങ്കിലും ഞനതിന്നവകാശി
(അരോരും)

ഉണ്ണാനില്ല ഉടുക്കാനുമില്ല
കണ്ണീരിൻ കുടിമാത്രം പരിചയിച്ചു (ഉണ്ണാനില്ല)
മന്ദഹാസത്തിന്റെ വെൺചാരം മാറ്റിയാൽ
മനസ്സിൽ പുകയുന്നു തീക്കൊള്ളി - എൻ
മനസ്സിൽ പുകയുന്നു തീക്കൊള്ളി
(ആരോരും)

ārorumillātta tĕṇḍi - pakṣĕ
āṟaḍi maṇṇinṟĕ janmi - ñān
āṟaḍi maṇṇinṟĕ janmi
(āroruṁ)

maṇṇil vannu piṟannaneraṁ
ī maṇṇinṟĕ paṭṭayaṁ padiccu kiṭṭi (maṇṇil)
ĕviḍĕyĕnnaṟiyilla kaṇḍiṭṭilliduvarĕ
ĕṅgiluṁ ñanadinnavagāśi
(aroruṁ)

uṇṇānilla uḍukkānumilla
kaṇṇīrin kuḍimātraṁ parisayiccu (uṇṇānilla)
mandahāsattinṟĕ vĕṇsāraṁ māṭriyāl
manassil pugayunnu tīkkŏḽḽi - ĕn
manassil pugayunnu tīkkŏḽḽi
(āroruṁ)