Aarorumillaade

ആരോരുമില്ലാതെ
Year
Language

ആരോരുമില്ലാതെയേതോ ഒരു കുഞ്ഞാറ്റപ്പൈങ്കിളി മാത്രം
കാറുള്ള കോളുള്ള രാവില്‍ ഇളംചില്ലയില്‍ കേണിരുന്നു
കനിഞ്ഞാക്കിളിയില്‍ അന്നൊരജ്ഞാതസഞ്ചാരി...
(ആരോരുമില്ലാതെ)

പിഞ്ചുപാദം കാണുവാന്‍ കാത്തിരുന്ന കണ്‍കളില്‍
പൂ വിരിച്ചു തൂവലാല്‍ കുരുന്നിളംപക്ഷി
പ്രാണനില്‍ പ്രകാശവും പ്രസൂനവും തൂകി
ശാന്തമായ് പ്രഭാതവും പ്രദോഷവും നീങ്ങി
(ആരോരുമില്ലാതെ)

ഉള്ളിന്നാഴം കാണുവാന്‍ കണ്ണില്ലാത്ത ജീവികള്‍
കല്ലെറിഞ്ഞു വാക്കിനാല്‍ നിരന്തരം കൂട്ടില്‍
പാവമാം ആ പൈങ്കിളി അനാഥമായ്ത്തന്നെ
ഇരുണ്ടതാമീ ഭൂമിയില്‍ ഇന്നെങ്ങുപോയീടാന്‍
(ആരോരുമില്ലാതെ)

ārorumillādĕyedo ŏru kuññāṭrappaiṅgiḽi mātraṁ
kāṟuḽḽa koḽuḽḽa rāvil iḽaṁcillayil keṇirunnu
kaniññākkiḽiyil annŏrajñādasañjāri...
(ārorumillādĕ)

piñjubādaṁ kāṇuvān kāttirunna kaṇgaḽil
pū viriccu tūvalāl kurunniḽaṁpakṣi
prāṇanil pragāśavuṁ prasūnavuṁ tūgi
śāndamāy prabhādavuṁ pradoṣavuṁ nīṅṅi
(ārorumillādĕ)

uḽḽinnāḻaṁ kāṇuvān kaṇṇillātta jīvigaḽ
kallĕṟiññu vākkināl nirandaraṁ kūṭṭil
pāvamāṁ ā paiṅgiḽi anāthamāyttannĕ
iruṇḍadāmī bhūmiyil innĕṅṅuboyīḍān
(ārorumillādĕ)