Aaromale nilaavil nee paadoo

ആരോമലേ നിലാവിൽ നീ പാടൂ
Year
Language

ആ ..ആ ...

ആരോമലേ നിലാവില്‍ നീ പാടൂ രോമാഞ്ച രാഗം (2)
രാഗര്‍ദ്രരായ് താരങ്ങളും
പൂചൂടും ഹേമന്ത രാത്രിയില്‍
ഈ നല്ല രാത്രിയില്‍
ആരോമലേ നിലാവില്‍ നീ പാടു രോമാഞ്ച രാഗം

മൂകരാവിന്‍ മേടയില്‍ മേഘമെല്ലാം മാഞ്ഞിതാ
തിരശ്ശീല നീര്‍ത്തി നീലയാമിനി (മൂകരാവിന്‍ ..)
ആകാശനീലം പൂത്തല്ലോ വീണ്ടും
രാവിന്‍റെ ശോകം പോയ്‌ മറഞ്ഞിതാ
ആരോമലേ നിലാവില്‍ നീ പാടൂ രോമാഞ്ച രാഗം

പൂക്കള്‍ വാടിപ്പോവിലും വാടിവീണ്ടും പൂവിടും
നിറമാല ചാര്‍ത്തും നീളെ മാധവം (പൂക്കള്‍ ..)
തേങ്ങുന്ന പൂവിന്‍ നിശ്വാസമെല്ലാം വീശുന്ന കാറ്റില്‍
ചേര്‍ന്നലിഞ്ഞിതാ (ആരോമലേ ..)

ā ..ā ...

āromale nilāvil nī pāḍū romāñja rāgaṁ (2)
rāgardrarāy tāraṅṅaḽuṁ
pūsūḍuṁ hemanda rātriyil
ī nalla rātriyil
āromale nilāvil nī pāḍu romāñja rāgaṁ

mūgarāvin meḍayil meghamĕllāṁ māññidā
tiraśśīla nīrtti nīlayāmini (mūgarāvin ..)
āgāśanīlaṁ pūttallo vīṇḍuṁ
rāvinṟĕ śogaṁ poy‌ maṟaññidā
āromale nilāvil nī pāḍū romāñja rāgaṁ

pūkkaḽ vāḍippoviluṁ vāḍivīṇḍuṁ pūviḍuṁ
niṟamāla sārttuṁ nīḽĕ mādhavaṁ (pūkkaḽ ..)
teṅṅunna pūvin niśvāsamĕllāṁ vīśunna kāṭril
sernnaliññidā (āromale ..)