Aaromale en aaromale

ആരോമലേ എന്‍ ആരോമലേ
Year
Language

ആരോമലേ എന്‍ ആരോമലേ നിന്നാലെന്‍ ആത്മാവ് ശ്രീകോവിലായ്
ചേതോഹരീ എന്റെ ചേതോമയീ നീയെന്‍ ഉദയരാഗമായ്
രോമാഞ്ചമേ എന്‍ സായൂജ്യമേ നിന്നാലെന്‍ ആത്മാവ് ശ്രീകോവിലായ്
അനുരൂപനേ എന്റെ പ്രിയരൂപനേ നീയെന്‍ ഉദയരാഗമായ്

മോഹം എന്നിലെ മോഹം നിന്നുടല്‍ ചൂടേറ്റു പൂക്കുന്നു കാലം
മോഹം എന്നിലെ മോഹം , നിന്നുടല്‍ ചൂടേറ്റു പൂക്കുന്നു കാലം
ലാവണ്യ താരങ്ങള്‍ പോലെ മനസ്സില്‍ വിടരും നിറങ്ങള്‍
ഹൈമ സാരള്യമായ് വര്‍ഷ പീയൂഷമായ്
മധുരം പകരും ദിനങ്ങള്‍

രോമാഞ്ചമേ എന്‍ സായൂജ്യമേ നിന്നാലെന്‍ ആത്മാവ് ശ്രീകോവിലായ്
ചേതോഹരീ എന്റെ ചെതോമയീ നീയെന്‍ ഉദയരാഗമായ്

ദീപം ജീവിത ദീപം നിന്‍ കരതാരാലെ ചൂടുന്നു നാളം
ദീപം ജീവിത ദീപം നിന്‍ കരതരാലെ ചൂടുന്നു നാളം
ചൈത്ര സൌരഭ്യമായ് ഗ്രീഷ്മ ചൈതന്യമായ്
അണയും അറിയും ദിനങ്ങള്‍

ആരോമലേ എന്‍ ആരോമലേ നിന്നാലെന്‍ ആത്മാവ് ശ്രീകോവിലായ്
അനുരൂപനേ എന്റെ പ്രിയരൂപനേ നീയെന്‍ ഉദയരാഗമായ്

āromale ĕn āromale ninnālĕn ātmāv śrīgovilāy
sedoharī ĕnṟĕ sedomayī nīyĕn udayarāgamāy
romāñjame ĕn sāyūjyame ninnālĕn ātmāv śrīgovilāy
anurūbane ĕnṟĕ priyarūbane nīyĕn udayarāgamāy

mohaṁ ĕnnilĕ mohaṁ ninnuḍal sūḍeṭru pūkkunnu kālaṁ
mohaṁ ĕnnilĕ mohaṁ , ninnuḍal sūḍeṭru pūkkunnu kālaṁ
lāvaṇya tāraṅṅaḽ polĕ manassil viḍaruṁ niṟaṅṅaḽ
haima sāraḽyamāy varṣa pīyūṣamāy
madhuraṁ pagaruṁ dinaṅṅaḽ

romāñjame ĕn sāyūjyame ninnālĕn ātmāv śrīgovilāy
sedoharī ĕnṟĕ sĕdomayī nīyĕn udayarāgamāy

dībaṁ jīvida dībaṁ nin karadārālĕ sūḍunnu nāḽaṁ
dībaṁ jīvida dībaṁ nin karadarālĕ sūḍunnu nāḽaṁ
saitra saൌrabhyamāy grīṣma saidanyamāy
aṇayuṁ aṟiyuṁ dinaṅṅaḽ

āromale ĕn āromale ninnālĕn ātmāv śrīgovilāy
anurūbane ĕnṟĕ priyarūbane nīyĕn udayarāgamāy