Aaromal ponmagale

ആരോമൽ പൊൻമകളെ
Year
Language

ആരോമല്‍‌ പൊന്‍‌മകളേ
മാനസശ്രീകോവില്‍ മണിവിളക്കേ
ആയിരം സ്വപ്നങ്ങള്‍ പൂപ്പാലികയായ്
ആശംസ ചൊരിയുന്ന ജന്മദിനം
നീയെന്നാത്മാവില്‍ പൂവിട്ട പുണ്യദിനം
(ആരോമല്‍...)

പനിനീര്‍മുത്തേ നിന്നുള്ളില്‍ കണ്ടൂ ഞാന്‍
പരമാനന്ദത്തിന്‍ സാഗരങ്ങള്‍
മധുരമീ ചുണ്ടിലെ പുഞ്ചിരിയാണെന്‍
മനസ്സിന്റെ താമരയ്ക്കരുണോദയം
(ആരോമല്‍...)

കിലുക്കാംചെപ്പും കിന്നാരപ്പൊന്‍‌വളയും
കിലുങ്ങുമ്പോള്‍ എന്നുള്ളില്‍ ജലതരംഗം
കൊഞ്ചും മൊഴികേട്ടാല്‍ എന്നുള്ളിലുണരും
ഗംഗയും യമുനയും സരസ്വതിയും
(ആരോമല്‍...)

āromal‌ pŏn‌magaḽe
mānasaśrīgovil maṇiviḽakke
āyiraṁ svapnaṅṅaḽ pūppāligayāy
āśaṁsa sŏriyunna janmadinaṁ
nīyĕnnātmāvil pūviṭṭa puṇyadinaṁ
(āromal...)

paninīrmutte ninnuḽḽil kaṇḍū ñān
paramānandattin sāgaraṅṅaḽ
madhuramī suṇḍilĕ puñjiriyāṇĕn
manassinṟĕ tāmaraykkaruṇodayaṁ
(āromal...)

kilukkāṁcĕppuṁ kinnārappŏn‌vaḽayuṁ
kiluṅṅumboḽ ĕnnuḽḽil jaladaraṁgaṁ
kŏñjuṁ mŏḻigeṭṭāl ĕnnuḽḽiluṇaruṁ
gaṁgayuṁ yamunayuṁ sarasvadiyuṁ
(āromal...)