Aaromal paidalinaay [Pathos]

ആരോമൽ പൈതലിനായ്‌ [Pathos]
Year
Language

ആരോമല്‍ പൈതലിനായി ആയിരം പൂക്കള്‍ വിരിഞ്ഞൂ
ആ...ആ...ആ....
ആരോമല്‍ പൈതലിനായി ആയിരം പൂക്കള്‍ വിരിഞ്ഞൂ...
ഓരോ മലരിലും ഓരോ തളിരിലും ഓമനച്ചിരി നിന്നുതുടിച്ചൂ...
ആരോമല്‍ പൈതലിനായി ആയിരം പൂക്കള്‍ വിരിഞ്ഞൂ
ആ...ആ...ആ....

കാറ്റിലിളകും പൂക്കളെ നോക്കി
കണ്മണിക്കുഞ്ഞു മൊഴിഞ്ഞു
നിറവും മണവുമെനിയ്ക്കും വേണം
നിങ്ങളിലൊന്നായ് വിരിയേണം...
(ആരോമല്‍ പൈതലിനായി)

വസന്തമെന്നും വിടര്‍ന്നു നില്‍ക്കും
സുഗന്ധ ശൈശവമലരല്ലേ
നിന്നമ്മ നല്‍കും പഞ്ചാരയുമ്മയില്‍
പുന്നാരമോന്‍ നീ വളരേണം....
(ആരോമല്‍ പൈതലിനായി)

āromal paidalināyi āyiraṁ pūkkaḽ viriññū
ā...ā...ā....
āromal paidalināyi āyiraṁ pūkkaḽ viriññū...
oro malariluṁ oro taḽiriluṁ omanacciri ninnuduḍiccū...
āromal paidalināyi āyiraṁ pūkkaḽ viriññū
ā...ā...ā....

kāṭriliḽaguṁ pūkkaḽĕ nokki
kaṇmaṇikkuññu mŏḻiññu
niṟavuṁ maṇavumĕniykkuṁ veṇaṁ
niṅṅaḽilŏnnāy viriyeṇaṁ...
(āromal paidalināyi)

vasandamĕnnuṁ viḍarnnu nilkkuṁ
sugandha śaiśavamalaralle
ninnamma nalguṁ pañjārayummayil
punnāramon nī vaḽareṇaṁ....
(āromal paidalināyi)