Aaromal nee

ആരോമല്‍ നീ
Year
Language

ആരോമല്‍ നീ അഭിലാഷം നീ ആര്യേയെന്നുയിരാണു നീ
ആനന്ദ വാസന്തമായി എന്നില്‍ വിരിയുന്നു നീ
ആരോമല്‍ നീ

ഏതോ കിനാവിന്‍ ഓളങ്ങള്‍ വീശി അരികില്‍ നീയെത്തുമ്പോള്‍
ആത്മാവിലാരാമം പൂത്താലമേന്തി എന്‍ ജന്മ സാഫല്യമേ
(ഏതോ കിനാവിന്‍)
ചാര്‍ത്തുന്നു പീലികള്‍ എന്നും ഉള്ളവും നിന്നാലെന്‍ ജീവിതവും
സ്നേഹങ്ങള്‍ ഒന്നല്ലയോ മോഹങ്ങളൊന്നല്ലയോ

ആരോമല്‍ നീ അഭിലാഷം നീ ആര്യേയെന്നുയിരാണു നീ
ആനന്ദ വാസന്തമായി എന്നില്‍ വിരിയുന്നു നീ

ചേതോനിലാവില്‍ വെണ്‍തൂവല്‍ നീട്ടി നീ മുന്നില്‍ നില്‍ക്കുമ്പോള്‍
നാദങ്ങളാകുന്നു ഈടാര്‍ന്ന മൗനംഎന്‍ സൗമ്യസാരല്യമേ
(ചേതോനിലാവില്‍)
പൂക്കുന്നു ദീപങ്ങള്‍ എന്നും ഉള്ളിലും നീവാഴും ഈ വീടിതില്‍
എന്‍ പ്രാണനായി ഈ റാണി നീ ജന്മങ്ങള്‍ തോറും വരൂ

ആരോമല്‍ നീ അഭിലാഷം നീ ആര്യേയെന്നുയിരാണു നീ
ആനന്ദ വാസന്തമായി എന്നില്‍ വിരിയുന്നു നീ
ആരോമല്‍ നീ

āromal nī abhilāṣaṁ nī āryeyĕnnuyirāṇu nī
ānanda vāsandamāyi ĕnnil viriyunnu nī
āromal nī

edo kināvin oḽaṅṅaḽ vīśi arigil nīyĕttumboḽ
ātmāvilārāmaṁ pūttālamendi ĕn janma sāphalyame
(edo kināvin)
sārttunnu pīligaḽ ĕnnuṁ uḽḽavuṁ ninnālĕn jīvidavuṁ
snehaṅṅaḽ ŏnnallayo mohaṅṅaḽŏnnallayo

āromal nī abhilāṣaṁ nī āryeyĕnnuyirāṇu nī
ānanda vāsandamāyi ĕnnil viriyunnu nī

sedonilāvil vĕṇdūval nīṭṭi nī munnil nilkkumboḽ
nādaṅṅaḽāgunnu īḍārnna maunaṁĕn saumyasāralyame
(sedonilāvil)
pūkkunnu dībaṅṅaḽ ĕnnuṁ uḽḽiluṁ nīvāḻuṁ ī vīḍidil
ĕn prāṇanāyi ī ṟāṇi nī janmaṅṅaḽ toṟuṁ varū

āromal nī abhilāṣaṁ nī āryeyĕnnuyirāṇu nī
ānanda vāsandamāyi ĕnnil viriyunnu nī
āromal nī