Aaro tingalttidambo (yugmagaanam)

ആരോ തിങ്കള്‍ത്തിടമ്പോ (യുഗ്മഗാനം)
Year
Language

(പു) ആരോ ഹോയു്
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ
മുല്ലച്ചിരിയോ ചെല്ലച്ചിറകടിയോ ഉള്ളില്‍ ചിലമ്പുന്നതാരാരോ
അല്ലിത്തളിരോ നല്ല മഞ്ഞിന്‍കുളിരോ സ്വയം മറക്കുന്നതാരാരോ
ആരോ ഹോയു്
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ

(സ്ത്രീ) മേലേ നിറമേഘം മഴവില്ലിന്‍ പീലി നീര്‍ത്തും
ശരതു്കാലമല്ലോ തുളുമ്പുന്നു ദൂരേ
ഓരോ മോഹ നാമ്പും നാട്ടുമഞ്ഞിന്‍ പാടമൂടും
പകല്‍ത്തീരമെങ്ങും നിഴല്‍ച്ചാന്തു ചാര്‍ത്തും
(പു) മനസ്സു മനസ്സില്‍ പരതും ചില്ലുമണി ചിത്തിരമുത്തുകള്‍ തേടാം
(സ്ത്രീ) മനസ്സു മനസ്സില്‍ പരതും ചില്ലുമണി ചിത്തിരമുത്തുകള്‍ തേടാം

(പു) ആരോ ഹോയു്
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ

(പു) ഏതോ മൃദുഭാവം മിഴിയമ്പില്‍ ചേര്‍ന്നു നില്‍ക്കും
മൊഴിച്ചന്തമല്ലോ കലമ്പുന്നു കാറ്റില്‍
കാണാക്കണി മഞ്ഞിന്‍ നറു മുത്തായു് പൂത്തു നില്‍ക്കും
വസന്തോത്സവങ്ങള്‍ തളിര്‍ക്കുന്നു ദൂരേ
കനവു കനവിലുണരും മോഹമണി ചിഞ്ചിലം ചിഞ്ചിലം കിലുങ്ങും
(സ്ത്രീ) കനവു കനവിലുണരും മോഹമണി ചിഞ്ചിലം ചിഞ്ചിലം കിലുങ്ങും

((പു) ആരോ)

(pu) āro hoyu്
taṅgattiḍambo kannittiṅgalttarimbo nĕñjil tiḽaṅṅunnadārāro
mullacciriyo sĕllacciṟagaḍiyo uḽḽil silambunnadārāro
allittaḽiro nalla maññinkuḽiro svayaṁ maṟakkunnadārāro
āro hoyu്
taṅgattiḍambo kannittiṅgalttarimbo nĕñjil tiḽaṅṅunnadārāro

(strī) mele niṟameghaṁ maḻavillin pīli nīrttuṁ
śaradu്kālamallo tuḽumbunnu dūre
oro moha nāmbuṁ nāṭṭumaññin pāḍamūḍuṁ
pagalttīramĕṅṅuṁ niḻalscāndu sārttuṁ
(pu) manassu manassil paraduṁ sillumaṇi sittiramuttugaḽ teḍāṁ
(strī) manassu manassil paraduṁ sillumaṇi sittiramuttugaḽ teḍāṁ

(pu) āro hoyu്
taṅgattiḍambo kannittiṅgalttarimbo nĕñjil tiḽaṅṅunnadārāro

(pu) edo mṛdubhāvaṁ miḻiyambil sernnu nilkkuṁ
mŏḻiccandamallo kalambunnu kāṭril
kāṇākkaṇi maññin naṟu muttāyu് pūttu nilkkuṁ
vasandotsavaṅṅaḽ taḽirkkunnu dūre
kanavu kanaviluṇaruṁ mohamaṇi siñjilaṁ siñjilaṁ kiluṅṅuṁ
(strī) kanavu kanaviluṇaruṁ mohamaṇi siñjilaṁ siñjilaṁ kiluṅṅuṁ

((pu) āro)