Aaro kaadoram

ആരോ കാതോരം
Work
Year
Language

ആരോ കാതോരം പാടും താരാട്ടോ
ഏതോ വ്യാമോഹം തൂകും നീരുറവോ നിന്നിൽ
(ആരോ...)

ആരോമലേ താരാട്ടുവാൻ
ആത്മാവിൽ നീ കേഴുന്നുവോ
നീ ചെയ്തതിൽ പാപങ്ങളോ
താപങ്ങളാം നാഗങ്ങളായ്
(ആരോ...)

നോവേറ്റീടും ശാപങ്ങൾ തൻ
ജ്വാലാഗ്നിയിൽ നീ വീണു പോയ്
നൂറായിരം തീർത്ഥങ്ങളിൽ
നീരാടിയാൽ മാപ്പാകുമോ
(ആരോ...)

āro kādoraṁ pāḍuṁ tārāṭṭo
edo vyāmohaṁ tūguṁ nīruṟavo ninnil
(āro...)

āromale tārāṭṭuvān
ātmāvil nī keḻunnuvo
nī sĕydadil pābaṅṅaḽo
tābaṅṅaḽāṁ nāgaṅṅaḽāy
(āro...)

noveṭrīḍuṁ śābaṅṅaḽ tan
jvālāgniyil nī vīṇu poy
nūṟāyiraṁ tīrtthaṅṅaḽil
nīrāḍiyāl māppāgumo
(āro...)