Aaranyagaandattiloode

ആരണ്യകാണ്ഡത്തിലൂടെ
Year
Language

ആ.......

ആരണ്യകാണ്ഡത്തിലൂടെ ആശ്രമവാടത്തിലൂടെ
ഒരുയുവതാപസകന്യകയായ്
ക്ഷമയുടെ നന്ദിനി പോയ്
ആരണ്യകാണ്ഡത്തിലൂടെ.....

സ്വയം വരം കഴിഞ്ഞതുമുതലേ
വനവാസം തുടങ്ങുകയായി
മനസ്സിലെ മായാ മാരീചന്‍
മോഹമാം പൊന്മാനായ് മാറി
ഒരു നിമിഷം മാത്രം...
ആരണ്യകാണ്ഡത്തിലൂടെ.......

വരും ഫലം സ്വയമറിയാതെ
ശരരേഖ താണ്ടുകയായി
അസുരവികാരം രഥമേറി
ചിറകറ്റു ബന്ധങ്ങള്‍ വീണു
അകലങ്ങളില്‍ താനേ....
ആരണ്യകാണ്ഡത്തിലൂടെ........

ā.......

āraṇyagāṇḍattilūḍĕ āśramavāḍattilūḍĕ
ŏruyuvadābasaganyagayāy
kṣamayuḍĕ nandini poy
āraṇyagāṇḍattilūḍĕ.....

svayaṁ varaṁ kaḻiññadumudale
vanavāsaṁ tuḍaṅṅugayāyi
manassilĕ māyā mārīsan
mohamāṁ pŏnmānāy māṟi
ŏru nimiṣaṁ mātraṁ...
āraṇyagāṇḍattilūḍĕ.......

varuṁ phalaṁ svayamaṟiyādĕ
śararekha tāṇḍugayāyi
asuravigāraṁ rathameṟi
siṟagaṭru bandhaṅṅaḽ vīṇu
agalaṅṅaḽil tāne....
āraṇyagāṇḍattilūḍĕ........