ഞാനൊരു പൊന്മണിവീണയായ് മാറിയാല്‍
പ്രാണസഖീ നീ എന്തുചെയ്യും ?
ഞാനൊരു മധുമയഗാനമായ് നീയാകും
വീണതന് തന്ത്രിയില്‍ ഒളിച്ചിരിക്കും (ഞാനൊരു)
കാമ്യപദാവലി കോര്‍ത്തൊരു നിരുപമ
കാവ്യമായ് ഞാനിന്നു മാറിയെങ്കില്‍ ?
അധരപുടത്താല്‍ രാപ്പകല്‍ രാപ്പകല്‍
അതിനെ ഞാനോമനിച്ചാസ്വദിക്കും (ഞാനൊരു)
വാനപുഷ്പവനവീഥിയില് ഞാനൊരു
വാര്മഴവില്ലായിട്ടണഞ്ഞുവെങ്കില് ?
നീലമേഘമായ് അരികിലണഞ്ഞു നിന്
തോളത്തു ഞാനെന്റെ ശിരസ്സു ചേര്‍ക്കും (ഞാനൊരു)
പാര്വ്വണചന്ദ്രികതന് മുറ്റത്തു ഞാനൊരു
പാതിരാപൂവായി മാറിയാലോ ?
ഞാനൊരു രജനീ ശലഭമായ് വന്നു നിന്
പൂമിഴി ചുംബനം കൊണ്ടു മൂടും (ഞാനൊരു)