Aaraarumariyaade

ആരാരുമറിയാതെ
Work
Year
Language

ആരാരുമറിയാതെ അവളുടെ നെറുകയില്‍
ആയിരം കൈവിരലാലെ
അകലെ നിന്നിന്നലെ തഴുകിയിരുന്നുവോ
അഴകാര്‍ന്ന സൂര്യവാല്‍സല്യം
അറിയാത്ത സ്നേഹവാല്‍സല്യം
(ആരാരുമറിയാതെ...)

മഴയുടെ താരാട്ടില്‍ മനസ്സു തുറക്കുന്ന
കനവിന്റെ കടലിനെ പോലെ
ഇനിയുമുറങ്ങാതെ കാത്തുനില്‍പ്പാണു നീ
ഇത്തിരി ഈറന്‍ നിലാവിനായി
ഇളനീര്‍ തുള്ളി നിലാവിനായി
(ആരാരുമറിയാതെ....)

തുഴയുടെ തുമ്പാലെ കടവിലടുക്കുന്ന
കാറ്റുപായ്‌ വഞ്ചിയെപ്പോലെ
ഒരു തിരിത്തുമ്പുമായ്‌ ദൂരത്തു മിന്നുമീ
ചെറു ശരറാന്തല്‍ എന്നപോലെ
വെറുതെ മൂകമായ്‌ എരിയുന്നു നീ
(ആരാരുമറിയാതെ..

ārārumaṟiyādĕ avaḽuḍĕ nĕṟugayil
āyiraṁ kaiviralālĕ
agalĕ ninninnalĕ taḻugiyirunnuvo
aḻagārnna sūryavālsalyaṁ
aṟiyātta snehavālsalyaṁ
(ārārumaṟiyādĕ...)

maḻayuḍĕ tārāṭṭil manassu tuṟakkunna
kanavinṟĕ kaḍalinĕ polĕ
iniyumuṟaṅṅādĕ kāttunilppāṇu nī
ittiri īṟan nilāvināyi
iḽanīr tuḽḽi nilāvināyi
(ārārumaṟiyādĕ....)

tuḻayuḍĕ tumbālĕ kaḍavilaḍukkunna
kāṭrubāy‌ vañjiyĕppolĕ
ŏru tirittumbumāy‌ dūrattu minnumī
sĕṟu śaraṟāndal ĕnnabolĕ
vĕṟudĕ mūgamāy‌ ĕriyunnu nī
(ārārumaṟiyādĕ..