Aaraamattin sundariyalle

ആരാമത്തിന്‍ സുന്ദരിയല്ലേ
Year
Language

ആരാമത്തിൻ സുന്ദരിയല്ലേ
ആരും നിന്നിൽ മയങ്ങുകയില്ലേ
അഴകിൻ റാണിയല്ലേ - അരിമുല്ലേ
നീയെന്റെ ജീവനല്ലേ

നല്ല നല്ല മുത്തുമണി പല്ലുകൾ കാട്ടി
ആരെ നോക്കി ചിരിക്കുന്നു നീ മണവാട്ടി
ആനന്ദത്തിൻ കാര്യമെന്ത്‌
അനിഞ്ഞൊരുങ്ങാൻ കാര്യമെന്ത്‌
ആരു വന്നു നിൻ കരളിൻ വാതിലിൽ മുട്ടി

ആരെയെങ്കിലും മനസ്സാ നീ വരിച്ചുവോ
ആത്മനാഥനായവനെ സ്വീകരിച്ചുവോ
പ്രേമമെന്ന പേരു കേട്ടു
പ്രണയ മധുര ഗാനം കേട്ടു
മധു നുകരാൻ വന്നവനെ വിശ്വസിച്ചുവോ

ārāmattin sundariyalle
āruṁ ninnil mayaṅṅugayille
aḻagin ṟāṇiyalle - arimulle
nīyĕnṟĕ jīvanalle

nalla nalla muttumaṇi pallugaḽ kāṭṭi
ārĕ nokki sirikkunnu nī maṇavāṭṭi
ānandattin kāryamĕnt‌
aniññŏruṅṅān kāryamĕnt‌
āru vannu nin karaḽin vādilil muṭṭi

ārĕyĕṅgiluṁ manassā nī variccuvo
ātmanāthanāyavanĕ svīgariccuvo
premamĕnna peru keṭṭu
praṇaya madhura gānaṁ keṭṭu
madhu nugarān vannavanĕ viśvasiccuvo