Aaraamam vasandaaraamam

ആരാ‍മം വസന്താരാമം
Year
Language

ആരാമം.... വസന്താരാമം.....
മഞ്ഞും മഞ്ഞില്‍ മുങ്ങും കുഞ്ഞിക്കാടും കാട്ടാറും
തെന്നല്‍ വന്നു നുള്ളും കന്നിപ്പൂവും പൂമേടും
കുയിലുകളലയും കുളിരലയിളകും.....

(ആരാമം)

ഓളം തല്ലും ഓര്‍മ്മകള്‍തന്‍
താഴ്വരയില്‍ തേന്‍‌മഴയില്‍
പൂത്തുലഞ്ഞൊരെന്‍ മനസ്സാം മലരില്‍
ദേവതയായി നീ പിറന്നില്ലേ
തിങ്കള്‍ബിംബം തോല്‍ക്കും ദേവീ

(ആരാമം)

നാണം നിന്റെ പൂങ്കവിളിന്‍
ഓരം തോറും മാരിവില്ലിന്‍
ഏഴു നിറങ്ങള്‍ എഴുതീ അഴകേ
ചഞ്ചലമാകും നിന്‍ മിഴി തൂകും
കണ്ണീ‍ര്‍പോലും വൈഡൂര്യങ്ങള്‍

(ആരാമം)

ārāmaṁ.... vasandārāmaṁ.....
maññuṁ maññil muṅṅuṁ kuññikkāḍuṁ kāṭṭāṟuṁ
tĕnnal vannu nuḽḽuṁ kannippūvuṁ pūmeḍuṁ
kuyilugaḽalayuṁ kuḽiralayiḽaguṁ.....

(ārāmaṁ)

oḽaṁ talluṁ ormmagaḽtan
tāḻvarayil ten‌maḻayil
pūttulaññŏrĕn manassāṁ malaril
devadayāyi nī piṟannille
tiṅgaḽbiṁbaṁ tolkkuṁ devī

(ārāmaṁ)

nāṇaṁ ninṟĕ pūṅgaviḽin
oraṁ toṟuṁ mārivillin
eḻu niṟaṅṅaḽ ĕḻudī aḻage
sañjalamāguṁ nin miḻi tūguṁ
kaṇṇīrboluṁ vaiḍūryaṅṅaḽ

(ārāmaṁ)