Aaraamam pookkunnu

ആരാമം പൂക്കുന്നു
Work
Year
Language

(കോ) ഓ...

(പു) ആരാമം പൂക്കുന്നു
ശ്രീരാഗം പാടുന്നു
താഴ്വാരത്തിരയാടുന്നു
കാവായ കാവെല്ലാം
പുലര്‍കാലച്ചെമ്പൊന്നിന്‍
മാംഗല്യക്കണി ചൂടുന്നു
വര്‍ണ്ണച്ചിറകുള്ള മധുമാസമണിമേഘമേ
ഇന്നു ഭൂമിക്കു കുടത്തോളം കുളിര്‍ കൊണ്ടുവാ
മഞ്ചാടിക്കിളിക്കൊഞ്ചലേ
ചെമ്മാനച്ചരുവില്‍ ഋതുവേലച്ചിലമ്പിട്ടു വാ

(കോ) കലകലപൂക്കണപാടം
ഈ പുതുപുതു മരതകമണിയാം
ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം

(കോ) ധിനകു ധിനകു ധിനകു ധിനകു ധിന ധിന (2)

(പു) ഈ മണ്ണു നീ തന്ന വരദാനമല്ലേ
പറയൂ ശിവാനന്ദ സൗന്ദര്യമേ
(കോ) ഓ..
(പു) ഈ ഭൂമി തേടുന്നൊരഭിരാമ രാഗം
നിന്നാത്മഗാനത്തിനാലാപനം
വിളകൊയ്തു തീരാത്ത വയലേലകള്‍
ശ്രുതി ചേര്‍ത്തു മീട്ടുന്ന മണ്‍ വീണകള്‍
പുഴകളും സ്നേഹത്തിരകളും മണ്ണിന്നമൃതമാം കീര്‍ത്തനം

(കോ) കലകലപൂക്കണപാടം
ഈ പുതുപുതു മരതകമണിയാം
ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം

(പു) എന്നും തളിര്‍ക്കുന്നൊരീ ഗ്രാമരാഗം
കണ്ണന്റെ കാരുണ്യ വൃന്ദാവനം
(കോ) ഓ...
(പു) ഇതു രാമസാമ്രാജ്യ രാജാങ്കണങ്ങള്‍
തറവാട്ടിലുയരുന്ന രാമായണം
ഈ ശക്തിഗീതത്തിന്നലമാലയില്‍
ഒരു സ്വര്‍ഗ്ഗമീ മണ്ണില്‍ നടമാടണം
ഉദയമായു് നമ്മളുണരുവാന്‍
കൈകളുയരുവാന്‍ കാലമായു്

(കോ) കലകലപൂക്കണപാടം
ഈ പുതുപുതു മരതകമണിയാം
ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം

(ആരാമം പൂക്കുന്നു)
(കോ) (കലകലപൂക്കണപാടം) (2)

(ko) o...

(pu) ārāmaṁ pūkkunnu
śrīrāgaṁ pāḍunnu
tāḻvārattirayāḍunnu
kāvāya kāvĕllāṁ
pulargālaccĕmbŏnnin
māṁgalyakkaṇi sūḍunnu
varṇṇacciṟaguḽḽa madhumāsamaṇimeghame
innu bhūmikku kuḍattoḽaṁ kuḽir kŏṇḍuvā
mañjāḍikkiḽikkŏñjale
sĕmmānaccaruvil ṛtuvelaccilambiṭṭu vā

(ko) kalagalabūkkaṇabāḍaṁ
ī pudubudu maradagamaṇiyāṁ
ŏru navayuganarttana tāḽaṁ keṭṭuṇarāṁ

(ko) dhinagu dhinagu dhinagu dhinagu dhina dhina (2)

(pu) ī maṇṇu nī tanna varadānamalle
paṟayū śivānanda saundaryame
(ko) o..
(pu) ī bhūmi teḍunnŏrabhirāma rāgaṁ
ninnātmagānattinālābanaṁ
viḽagŏydu tīrātta vayalelagaḽ
śrudi serttu mīṭṭunna maṇ vīṇagaḽ
puḻagaḽuṁ snehattiragaḽuṁ maṇṇinnamṛtamāṁ kīrttanaṁ

(ko) kalagalabūkkaṇabāḍaṁ
ī pudubudu maradagamaṇiyāṁ
ŏru navayuganarttana tāḽaṁ keṭṭuṇarāṁ

(pu) ĕnnuṁ taḽirkkunnŏrī grāmarāgaṁ
kaṇṇanṟĕ kāruṇya vṛndāvanaṁ
(ko) o...
(pu) idu rāmasāmrājya rājāṅgaṇaṅṅaḽ
taṟavāṭṭiluyarunna rāmāyaṇaṁ
ī śaktigīdattinnalamālayil
ŏru svarggamī maṇṇil naḍamāḍaṇaṁ
udayamāyu് nammaḽuṇaruvān
kaigaḽuyaruvān kālamāyu്

(ko) kalagalabūkkaṇabāḍaṁ
ī pudubudu maradagamaṇiyāṁ
ŏru navayuganarttana tāḽaṁ keṭṭuṇarāṁ

(ārāmaṁ pūkkunnu)
(ko) (kalagalabūkkaṇabāḍaṁ) (2)