Aaraadhige aaraadhige

ആരാധികേ ആരാധികേ
Year
Language

ആരാധികേ ആരാധികേ അകലുകയോ നീ ദൂരേ
അകലുകയോ നീ ദൂരേ ... (2)

അഭിലാഷപുഷ്പങ്ങള്‍ നീ നിരത്തീ
ആശാദീപം നീ കൊളുത്തീ ... (2)
അനുരാഗനാടകം നീ നടത്തീ
ആകെക്കിനാവെന്നു നീ വരുത്തീ
ആകെക്കിനാവെന്നു നീ വരുത്തീ ...
(ആരാധികേ..)

വേറൊരു വഴിയില്‍ നീ തിരിഞ്ഞൂ
വിധിയുടെ വൈഭവം ഞാനറിഞ്ഞൂ ... (2)
മാനസവേദന നീയറിയുന്നോ
അഴിമുഖത്തിരപോലെ ഞാനലയുന്നൂ
അഴിമുഖത്തിരപോലെ ഞാനലയുന്നൂ ...
(ആരാധികേ..)

ārādhige ārādhige agalugayo nī dūre
agalugayo nī dūre ... (2)

abhilāṣabuṣpaṅṅaḽ nī nirattī
āśādībaṁ nī kŏḽuttī ... (2)
anurāganāḍagaṁ nī naḍattī
āgĕkkināvĕnnu nī varuttī
āgĕkkināvĕnnu nī varuttī ...
(ārādhige..)

veṟŏru vaḻiyil nī tiriññū
vidhiyuḍĕ vaibhavaṁ ñānaṟiññū ... (2)
mānasavedana nīyaṟiyunno
aḻimukhattirabolĕ ñānalayunnū
aḻimukhattirabolĕ ñānalayunnū ...
(ārādhige..)