സുനിതേ നിനക്കെന്‍ കരളിന് മലരാല്‍
അണിമാല്യങ്ങള് കോര്‍ക്കുന്നു ഞാന്‍
സുനിതേ നിനക്കെന്‍ ഉയിരിന്നിഴയില്
മണിനാദങ്ങള്‍ മീട്ടുന്നു ഞാന്‍
തേനൂറും നിനവുകളില്‍ നീയല്ലോ
കനവുകളില്‍ നീയല്ലോ
അഴകുകളില്‍ നീയല്ലോ
വിണ്ണില്‍ പീലികള്‍ പാകി
വര്‍ണ്ണമാലകള്‍ ചാര്‍ത്തി
മാരിവില്ലുകള്‍ ഭൂമിക്കു നിറവേകവേ
എന്തിനാണു നിന് മൌനം
എന്തിനാണു നിന് നാണം
രണ്ടു നെഞ്ചിലെ മന്ത്രങ്ങള്‍ ഒന്നാകവേ
അധരത്തളിരില് അമൃതം പേറും
എന്നാരോമല്‍ രോമാഞ്ചമേ
തേനൂറും നിനവുകളില്‍ നീയല്ലോ
കനവുകളില്‍ നീയല്ലോ
അഴകുകളില്‍ നീയല്ലോ
സ്വര്‍ണ്ണത്താലവും പേറി
സ്വപ്നതീരവും പൂകി
പുഷ്പകന്യയായ് നീയെന്നില്‍ കുളിര് കോരവേ
നിന്നെ കൈകളാല്‍ മൂടാന്‍
നിന്റെ ഭംഗികള്‍ ചൂടാന്‍
എന്റെ ചിന്തകള്‍ ഹംസങ്ങളായ് മാറവേ
നിമിഷം തോറും പുളകം പെയ്യും
എന്നാനന്ദ സൌഭാഗ്യമേ
തേനൂറും നിനവുകളില്‍ നീയല്ലോ
കനവുകളില്‍ നീയല്ലോ
അഴകുകളില്‍ നീയല്ലോ