Aanaykkeduppadu ponnunde

ആനയ്ക്കെടുപ്പതു പൊന്നുണ്ടേ
Work
Year
Language

ആനയ്ക്കെടുപ്പതു പൊന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ
മാണിക്ക്യക്കല്ലുകൊണ്ടേഴുനിലയുള്ള കൊട്ടാരമുണ്ടേ
മുറ്റത്തുചേറിയ രത്നം പെറുക്കാന്‍ അപ്സരകന്യകളേ പോ‍രൂ
ആനയ്ക്കെടുപ്പതു.........

നിരിഗരി നിരിഗരി നിരിനിധപ മപധ
ഗഗരിരി സസനിനി ധനിസരിഗ
സരിഗമപധസരിഗരി സനിധപമഗരി

മുത്തുക്കുടയുടെ കീഴില്‍ പുഷ്പകിരീടം ചൂടി
പത്തരമാറ്റുള്ള പട്ടുകസവുകൊണ്ടുത്തരീയം ചുറ്റി
നീവരുമീവഴി പൂവിതറുന്നതു തങ്കക്കിനാവോ കാറ്റോ
ആനയ്ക്കെടുപ്പതു.........

മാളികവാതില്‍ തുറന്നു താലപ്പൊലികളുഴിഞ്ഞു
ചെപ്പുക്കുടങ്ങളില്‍ പൊന്നും കൊണ്ടൊരു മഞ്ചലിലേറി
നീവരുമീവഴി പൂവിതറുന്നതു സങ്കല്‍പ്പങ്ങളോ കാറ്റോ
ആനയ്ക്കെടുപ്പതു.......

ānaykkĕḍuppadu pŏnnuṇḍe āyirappaṟa muttuṇḍe
māṇikkyakkallugŏṇḍeḻunilayuḽḽa kŏṭṭāramuṇḍe
muṭrattuseṟiya ratnaṁ pĕṟukkān apsaraganyagaḽe porū
ānaykkĕḍuppadu.........

nirigari nirigari nirinidhaba mabadha
gagariri sasanini dhanisariga
sarigamabadhasarigari sanidhabamagari

muttukkuḍayuḍĕ kīḻil puṣpagirīḍaṁ sūḍi
pattaramāṭruḽḽa paṭṭugasavugŏṇḍuttarīyaṁ suṭri
nīvarumīvaḻi pūvidaṟunnadu taṅgakkināvo kāṭro
ānaykkĕḍuppadu.........

māḽigavādil tuṟannu tālappŏligaḽuḻiññu
sĕppukkuḍaṅṅaḽil pŏnnuṁ kŏṇḍŏru mañjalileṟi
nīvarumīvaḻi pūvidaṟunnadu saṅgalppaṅṅaḽo kāṭro
ānaykkĕḍuppadu.......