Aanandavaasam amaravilaasam

ആനന്ദവാസം അമരവിലാസം
Work
Year
Language

ആനന്ദവാസം അമരവിലാസം
ആഹാ കേരളദേശം അനുപമസന്ദേശം

അണിയണിയനവധി മരതകപര്‍വ്വതം
അഴകിടുമെന്‍ ദേശം- അലകടല്‍
തഴുകിടുമെന്‍ ദേശം

കളകളമരുളിയ കനിവിന്‍ ചോലകള്‍
കളിയാടും ദേശം
തുഞ്ചന്‍ കിളിപാടും ദേശം
ഓ.....
കനിയും തേനും കലരും പ്രകൃതികള്‍
അണിയും മമദേശം
പ്രകൃതികള്‍ പണിയും മമദേശം
ആനന്ദവാസം

മണിനെല്‍പ്പട്ടുകളണിയും വയലുകള്‍
മാറണിയും ദേശം
മാരിക്കാറണിയും ദേശം
ഓ....
മന്നിതിലടിമയുമുടമയുമൊന്നായ്
മരുവും മമദേശം
സൌഹൃദമധുരം മമദേശം
ആനന്ദവാസം

കല്പവൃക്ഷകരമമൃതവുമേന്തി
കരള്‍കവരും ദേശം
മഹിമകള്‍ കൈതൊഴുമെന്‍ ദേശം
കാമധേനുകളിയാടും നാടിതു
കാണുവിനെന്‍ ദേശം
ആഹാ കാമദമെന്‍ ദേശം

ānandavāsaṁ amaravilāsaṁ
āhā keraḽadeśaṁ anubamasandeśaṁ

aṇiyaṇiyanavadhi maradagabarvvadaṁ
aḻagiḍumĕn deśaṁ- alagaḍal
taḻugiḍumĕn deśaṁ

kaḽagaḽamaruḽiya kanivin solagaḽ
kaḽiyāḍuṁ deśaṁ
tuñjan kiḽibāḍuṁ deśaṁ
o.....
kaniyuṁ tenuṁ kalaruṁ prakṛtigaḽ
aṇiyuṁ mamadeśaṁ
prakṛtigaḽ paṇiyuṁ mamadeśaṁ
ānandavāsaṁ

maṇinĕlppaṭṭugaḽaṇiyuṁ vayalugaḽ
māṟaṇiyuṁ deśaṁ
mārikkāṟaṇiyuṁ deśaṁ
o....
mannidilaḍimayumuḍamayumŏnnāy
maruvuṁ mamadeśaṁ
saൌhṛdamadhuraṁ mamadeśaṁ
ānandavāsaṁ

kalbavṛkṣagaramamṛtavumendi
karaḽkavaruṁ deśaṁ
mahimagaḽ kaidŏḻumĕn deśaṁ
kāmadhenugaḽiyāḍuṁ nāḍidu
kāṇuvinĕn deśaṁ
āhā kāmadamĕn deśaṁ