Aanandamoortte

ആനന്ദമൂര്‍ത്തേ
Work
Year
Language

സ്വാമിയേ ശരണമയ്യപ്പാ

ആനന്ദമൂര്‍ത്തേ അയ്യപ്പാ
ആര്‍ത്തപാരായണ അയ്യപ്പാ
ആനന്ദമൂര്‍ത്തേ ആര്‍ത്തപാരായണ
ആഗമപ്പൊരുളേ അയ്യപ്പാ

അയ്യപ്പാ ശരണം അയ്യപ്പാ

മണ്ഡലവ്രതം നോറ്റു മംഗളവ്രതംനോറ്റു
സന്നിധാനം തേടി വന്നീടും
ഞങ്ങള്‍തന്‍ ഇരുമുടിക്കെട്ടും മനസ്സിലെ
നെയ്‌വിളക്കും സ്വാമിക്കല്ലോ

കാണിപ്പൊന്നു സ്വാമിക്ക്
കര്‍പ്പൂരദീപം സ്വാമിക്ക്
നൈവേദ്യമെല്ലാം സ്വാമിക്ക്

എരുമേലിയിലെത്തി കരിമലകേറി
പമ്പാതീര്‍ത്ഥത്തില്‍ നീരാടി
നീലിമലചവിട്ടി പൂങ്കാവനത്തിലൂടെ
നിന്റെ ഭക്തന്മാര്‍ വരുന്നു

ഗണപതിപാദം അയ്യപ്പാ
ശ്രീരാമപാദമയ്യപ്പാ
ശബരിപീഠം അയ്യപ്പാ
ശരംകുത്തിയാലേ അയ്യപ്പാ

പതിനെട്ടു പടിതൊട്ടു
വന്ദിച്ചു വന്നുനിന്‍
പരമോജ്വലരൂപം തൊഴുതുനില്‍ക്കും
അടിയങ്ങള്‍ക്കരുളേണം അഷ്ടൈശ്വര്യങ്ങളും
അഖിലാണ്ഡനായകന്‍ അയ്യപ്പാ

വാവര്‍ സ്വാമി അയ്യപ്പാ
കടുത്തസ്വാമി അയ്യപ്പാ
മാളികപ്പുറമേ അയ്യപ്പാ
നാഗരാജാവേ അയ്യപ്പാ

svāmiye śaraṇamayyappā

ānandamūrtte ayyappā
ārttabārāyaṇa ayyappā
ānandamūrtte ārttabārāyaṇa
āgamappŏruḽe ayyappā

ayyappā śaraṇaṁ ayyappā

maṇḍalavradaṁ noṭru maṁgaḽavradaṁnoṭru
sannidhānaṁ teḍi vannīḍuṁ
ñaṅṅaḽtan irumuḍikkĕṭṭuṁ manassilĕ
nĕy‌viḽakkuṁ svāmikkallo

kāṇippŏnnu svāmikk
karppūradībaṁ svāmikk
naivedyamĕllāṁ svāmikk

ĕrumeliyilĕtti karimalageṟi
pambādīrtthattil nīrāḍi
nīlimalasaviṭṭi pūṅgāvanattilūḍĕ
ninṟĕ bhaktanmār varunnu

gaṇabadibādaṁ ayyappā
śrīrāmabādamayyappā
śabaribīṭhaṁ ayyappā
śaraṁkuttiyāle ayyappā

padinĕṭṭu paḍidŏṭṭu
vandiccu vannunin
paramojvalarūbaṁ tŏḻudunilkkuṁ
aḍiyaṅṅaḽkkaruḽeṇaṁ aṣṭaiśvaryaṅṅaḽuṁ
akhilāṇḍanāyagan ayyappā

vāvar svāmi ayyappā
kaḍuttasvāmi ayyappā
māḽigappuṟame ayyappā
nāgarājāve ayyappā