Aananda ten

ആനന്ദ തേൻ
Year
Language

ആനന്ദത്തേന്‍‌കുമ്മി ആടാന്‍ വാ മാളോരേ
ഉതിര്‍മണി കതിര്‍മണി തിരയണ കുരുവികള്‍
അതുവഴി ഇതുവഴി എതുവഴി പോയ്
കുന്നുമ്മേലേ വിഷുക്കൊന്ന പൂത്തേ
കുന്നിറങ്ങും കിളിപ്പെണ്ണു ചൊന്നേ
ആറ്റിറമ്പില്‍ പെറ്റു വെള്ളരിത്തൈ
ആണ്‍‌തരിയോ അതു പെണ്‍‍‌തരിയോ

(ആനന്ദ)

പുഴയോരം പൂത്തു
മേലേ പൂമാനത്തിന്‍ ചേലായ്
കുഴലൂത്തും കൊട്ടും കേള്‍ക്കുന്നേ
കുടമേറ്റി താളം തുള്ളും പട്ടുക്കുടയും നീര്‍ത്തേ
എതിരേല്‍ക്കാന്‍ വായോ തമ്പ്രാനേ

കദളിപ്പൂ ചൂടും പാടവരമ്പത്തെന്തീ ചന്തം
കുറുചെണ്ടകള്‍ തപ്പുകള്‍ തകിലുകള്‍
കൂടും മേളച്ചന്തം (കുറുചെണ്ടകള്‍)
ആര്‍പ്പുകളോടെ കുരവകളോടെ
ആര്‍ത്തലതല്ലിയ തായമ്പകയോടെ
തളാങ്കു തളാങ്കു തളാങ്കുതന്‍ മേളം

പുഴയില്‍ പൊന്നോളമാടി
തെക്കന്‍ കാറ്റും പാടി
ഇളമത്തമ്പ്രാനെ കാണാന്‍ വാ
ഇതിലേ വാ തത്തേ മൈനേ
പുള്ളോര്‍ക്കുടമേ വീണേ
വിറവാലന്‍‌കിളിയേ നീയും വാ

അലരിപ്പൂ‌പോലെ മേലേക്കാവിലെന്തീ ചന്തം
ഒളിചിന്നും ചിറ്റുവിളക്കുകള്‍ കണ്ണുകള്‍
ചിമ്മും ചന്തം (ഒളി ചിന്നും)
പൂക്കുട തുള്ളി പൂക്കുടമാടും
പൂമ്പുകിലൊത്തൊരു പൂരക്കളിയുടെ
തളാങ്കു തളാങ്കു തളാങ്കു തൃത്താളം

(ആനന്ദ)

ānandatten‌kummi āḍān vā māḽore
udirmaṇi kadirmaṇi tirayaṇa kuruvigaḽ
aduvaḻi iduvaḻi ĕduvaḻi poy
kunnummele viṣukkŏnna pūtte
kunniṟaṅṅuṁ kiḽippĕṇṇu sŏnne
āṭriṟambil pĕṭru vĕḽḽarittai
āṇ‌tariyo adu pĕṇ‌tariyo

(ānanda)

puḻayoraṁ pūttu
mele pūmānattin selāy
kuḻalūttuṁ kŏṭṭuṁ keḽkkunne
kuḍameṭri tāḽaṁ tuḽḽuṁ paṭṭukkuḍayuṁ nīrtte
ĕdirelkkān vāyo tambrāne

kadaḽippū sūḍuṁ pāḍavarambattĕndī sandaṁ
kuṟusĕṇḍagaḽ tappugaḽ tagilugaḽ
kūḍuṁ meḽaccandaṁ (kuṟusĕṇḍagaḽ)
ārppugaḽoḍĕ kuravagaḽoḍĕ
ārttaladalliya tāyambagayoḍĕ
taḽāṅgu taḽāṅgu taḽāṅgudan meḽaṁ

puḻayil pŏnnoḽamāḍi
tĕkkan kāṭruṁ pāḍi
iḽamattambrānĕ kāṇān vā
idile vā tatte maine
puḽḽorkkuḍame vīṇe
viṟavālan‌kiḽiye nīyuṁ vā

alarippū‌polĕ melekkāvilĕndī sandaṁ
ŏḽisinnuṁ siṭruviḽakkugaḽ kaṇṇugaḽ
simmuṁ sandaṁ (ŏḽi sinnuṁ)
pūkkuḍa tuḽḽi pūkkuḍamāḍuṁ
pūmbugilŏttŏru pūrakkaḽiyuḍĕ
taḽāṅgu taḽāṅgu taḽāṅgu tṛttāḽaṁ

(ānanda)