ആനന്ദനൃത്തം ഞാനാടി
നൂപുരമണികൾ കാലിൽ ചാർത്തി
(ആനന്ദ..)
തംബുരു നാദതരംഗത്തിൽ
രാഗസ്വരാമൃത ധാരയതിൽ
മൃദംഗ ധ്വനി തിരമാലകളിൽ
അംഗങ്ങളെല്ലാം നീന്തീടവേ
(ആനന്ദ...)
നാഗകന്യകയായ് ഞാൻ മാറി
വർഷമേഘങ്ങൾ കണ്ട മയിലായി
ക്ഷേത്രശിലകളിലെ ശില്പമായി
അണ്ഡകടാഹം വിറ കൊള്ളിച്ചൊരു
താണ്ഡവമാടിയ ശിവനായി
(ആനന്ദ...)
ānandanṛttaṁ ñānāḍi
nūburamaṇigaḽ kālil sārtti
(ānanda..)
taṁburu nādadaraṁgattil
rāgasvarāmṛta dhārayadil
mṛdaṁga dhvani tiramālagaḽil
aṁgaṅṅaḽĕllāṁ nīndīḍave
(ānanda...)
nāgaganyagayāy ñān māṟi
varṣameghaṅṅaḽ kaṇḍa mayilāyi
kṣetraśilagaḽilĕ śilbamāyi
aṇḍagaḍāhaṁ viṟa kŏḽḽiccŏru
tāṇḍavamāḍiya śivanāyi
(ānanda...)