മുത്തണിഞ്ഞ തേരിറങ്ങി
തെക്കൻ കാറ്റും പാടി വന്നു
തെന്നിത്തെന്നി പൊന്നിൻ
കിന്നാരം ചൊല്ലും മുന്നിൽ
കന്നിപ്പെണ്ണിൻ മോഹവുമായ്
(മുത്തണിഞ്ഞ....)
കരിമുകിൽ വാനിൽ ഒഴുകുന്നു
കരളിതിൽ തേനൂറുന്നു
സർവാംഗം കുളിർ ചൂടി
വിരുന്നുണ്ണാൻ വന്നു മോഹം
സ്നേഹഗാനമൊഴുകീ
ജീവരാഗം തഴുകി
പൊന്നിൻ മാല ചാർത്താൻ
എന്നെ സ്വന്തമാക്കാൻ
എന്നരികിൽ നീയണയൂ
(മുത്തണിഞ്ഞ....)
പ്രിയസഖിയായ് ഞാൻ പാടുന്നു
ധമനികളിൽ തീയാളുന്നു
സ്വർല്ലോകം തന്നിൽ എത്താൻ
കൊതി തീരെ ഒന്നു കാണാൻ
എന്റെ മുന്നിലണയൂ
എന്റെ കണ്ണിൽ നിറയൂ
ദേവൻ തന്റെ മാറിൽ
എൻ ജീവൻ കോർത്ത ഹാരം
ഞാനുമൊന്ന് ചാർത്തിടുമേ
(മുത്തണിഞ്ഞ....)