പൂച്ചക്കുറിഞ്ഞീ
കാച്ചിക്കുറുക്കിയ പാല് കണ്ണുമടച്ച്
കണ്ടില്ലാരുമെന്ന് നടിച്ച്
നക്കിക്കുടിക്കും പൂച്ചക്കുറിഞ്ഞീ..
കാച്ചിക്കുറുക്കിയ പാല് കണ്ണുമടച്ച്
കണ്ടില്ലാരുമെന്ന് നടിച്ച്
നക്കിക്കുടിക്കും പൂച്ചക്കുറിഞ്ഞീ..
കിണ്ണത്തിലാണോ പാല്
കിണ്ണം കമഴ്ന്നതോ പാല് (2)
തെന്നലിൽ വീണ നിലാവോ
എന്നെ ഒളിച്ചതെന്താവോ
പൂച്ചക്കുറിഞ്ഞീ..
സുല്ലിട്ടാൽ പിന്നേം വേണോ
തല്ലി മെരുക്കാമെന്നാണോ (2)
വല്ലാത്ത തൊന്തരവായോ
നുള്ളാതെ അള്ളാതെ മ്യാവൂ
കാച്ചിക്കുറുക്കിയ പാല് കണ്ണുമടച്ച്
കണ്ടില്ലാരുമെന്ന് നടിച്ച്
നക്കിക്കുടിക്കും പൂച്ചക്കുറിഞ്ഞീ..
പൂച്ചക്കുറിഞ്ഞീ..പൂച്ചക്കുറിഞ്ഞീ..