Aama kadalaama

ആമ കടലാമ
Year
Language

ആമ കടലാമ
ആഴിയിൽ നിന്നും പൂഴിയിലേക്കായി
ആടിയാടി വരുന്നൊരു വീരൻ
(ആമ..)

ആകൃതി കണ്ടാൽ ഭീമൻ ഇവൻ
അടുത്തു ചെന്നാൽ സൗമ്യൻ
നീർക്കോലിത്തലയും കാലും നീട്ടി
നീന്തി നടക്കാൻ കേമൻ കേമൻ
(ആമ..)

പുറത്ത് തൊട്ടാൽ കടുകട്ടി
കമഴ്ത്തി വെച്ചൊരു കൽച്ചട്ടി
അടുത്തു ചെന്നാൽ കൈകാൽ തലയും
ഒളിച്ചു വെയ്ക്കും പടുവിഡ്ഡി ഇവൻ
ഒളിച്ക്ബു വെയ്ക്കും വിടുവിഡ്ഡി
(ആമ..)

പണ്ടൊരു നാളൊരു മുയലും ഇവനും
പന്തയം വെച്ചു ഓടുവാൻ
വഴിയിലുറങ്ങീ മുയൽ ഇവനിത്തടി
വാരി വലിച്ചു നടന്നു ജയിച്ചു
(ആമ…)

āma kaḍalāma
āḻiyil ninnuṁ pūḻiyilekkāyi
āḍiyāḍi varunnŏru vīran
(āma..)

ākṛti kaṇḍāl bhīman ivan
aḍuttu sĕnnāl saumyan
nīrkkolittalayuṁ kāluṁ nīṭṭi
nīndi naḍakkān keman keman
(āma..)

puṟatt tŏṭṭāl kaḍugaṭṭi
kamaḻtti vĕccŏru kalscaṭṭi
aḍuttu sĕnnāl kaigāl talayuṁ
ŏḽiccu vĕykkuṁ paḍuviḍḍi ivan
ŏḽickbu vĕykkuṁ viḍuviḍḍi
(āma..)

paṇḍŏru nāḽŏru muyaluṁ ivanuṁ
pandayaṁ vĕccu oḍuvān
vaḻiyiluṟaṅṅī muyal ivanittaḍi
vāri valiccu naḍannu jayiccu
(āma…)