Aaluvaappulaykkakkare

ആലുവാപ്പുഴയ്ക്കക്കരെ
Year
Language

ആലുവാപ്പുഴക്കക്കരേയൊരു പൊന്നമ്പലം
അവിടത്തെ കൃഷ്ണന്നു രത്നകിരീടം
ആലുവാപ്പുഴക്കിക്കരെ കല്ലമ്പലം
ഒരു കല്ലമ്പലം
അവിടത്തെ കൃഷ്ണന്നു പുഷ്പകിരീടം

അക്കരെ കണ്ണനു മാസത്തില്‍ രണ്ടുനാള്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി
ഇക്കരെ കണ്ണനു മാസത്തില്‍ മുപ്പതും ദു:ഖവാതില്‍ ഏകാദശി
ദൈവങ്ങള്‍ക്കിടയിലും ജന്മികള്‍ ഇന്നു പാവങ്ങള്‍ക്കിടയിലും ദൈവങ്ങള്‍
(ആലുവാപ്പുഴ....)

അക്കരെ കൃഷ്ണന്നൊരായിരം ഗോപികള്‍ , നൃത്തമാടാനുദ്യാനങ്ങള്‍
ഇക്കരെ കൃഷ്ണന്നു ചന്ദനം ചാര്‍ത്തുവാന്‍ എല്ലുപോലൊരെമ്പ്രാന്തിരി
ദൈവങ്ങള്‍ക്കിടയിലും ജന്മികള്‍ ഇന്നു പാവങ്ങള്‍ക്കിടയിലും ദൈവങ്ങള്‍
(ആലുവാപ്പുഴ...)

āluvāppuḻakkakkareyŏru pŏnnambalaṁ
aviḍattĕ kṛṣṇannu ratnagirīḍaṁ
āluvāppuḻakkikkarĕ kallambalaṁ
ŏru kallambalaṁ
aviḍattĕ kṛṣṇannu puṣpagirīḍaṁ

akkarĕ kaṇṇanu māsattil raṇḍunāḽ svarggavādil egādaśi
ikkarĕ kaṇṇanu māsattil muppaduṁ du:khavādil egādaśi
daivaṅṅaḽkkiḍayiluṁ janmigaḽ innu pāvaṅṅaḽkkiḍayiluṁ daivaṅṅaḽ
(āluvāppuḻa....)

akkarĕ kṛṣṇannŏrāyiraṁ gobigaḽ , nṛttamāḍānudyānaṅṅaḽ
ikkarĕ kṛṣṇannu sandanaṁ sārttuvān ĕllubolŏrĕmbrāndiri
daivaṅṅaḽkkiḍayiluṁ janmigaḽ innu pāvaṅṅaḽkkiḍayiluṁ daivaṅṅaḽ
(āluvāppuḻa...)