Aalttirakkilum

ആള്‍ത്തിരക്കിലും
Work
Year
Language

ആള്‍ത്തിരക്കിലും ഏകാകിനിയായ്
കാത്തുനില്‍ക്കുന്നതാരെ നീ ചൊല്ലൂ
നിന്നണുക്കളില്‍ പോലും ശിശിരം
നിര്‍വൃതിസ്‌പന്ദനങ്ങള്‍ പകര്‍ന്നു
ലോലമാം പത്രകഞ്ചുകമൂര്‍ന്നു പോവതും
നീയറിയാതെ നിന്നു....
എങ്കിലും വസന്താഗമമോര്‍ത്തു
നിന്‍ മുഖമിന്നരുണിമയാര്‍ന്നു
എത്ര കാലമീ പൂവിടല്‍, നാളെ
ചൈത്രവും വിടവാങ്ങുകയില്ലേ

āḽttirakkiluṁ egāginiyāy
kāttunilkkunnadārĕ nī sŏllū
ninnaṇukkaḽil poluṁ śiśiraṁ
nirvṛtis‌pandanaṅṅaḽ pagarnnu
lolamāṁ patragañjugamūrnnu povaduṁ
nīyaṟiyādĕ ninnu....
ĕṅgiluṁ vasandāgamamorttu
nin mukhaminnaruṇimayārnnu
ĕtra kālamī pūviḍal, nāḽĕ
saitravuṁ viḍavāṅṅugayille