Aalolam taalolam

ആലോലം താലോലം
Year
Language

ആരിരാരോ ആരാരോ
ആരിരാരോ ആരാരോ
ആലോലം താലോലം
ആലോലമാടി താലോലമാടി
പൂവേ നീയുറങ്ങൂ ഉറങ്ങു
പൂവേ നീയുറങ്ങൂ

കവിത പോലെ കനവു വന്നു
കനവിനുള്ളില്‍ തേന്‍ കിനിഞ്ഞു
ഒരു മഞ്ഞു തുള്ളിയില്‍ ഒരു വസന്തം
ഓമനിക്കാനൊരു മൂകരാഗം (ആലോലമാടി)

നിഴലകന്നു നിശയണഞ്ഞു
നിശ്ശബ്ദമാം ശ്രുതി ഉയര്‍ന്നു
നിഴലകന്നു നിശയണഞ്ഞു
നിശ്ശബ്ദമാം ശ്രുതി ഉയര്‍ന്നു
സ്വപ്നത്തിന്‍ തോണിയില്‍ വന്നതാരോ
പുഷ്പങ്ങള്‍ ചൂടിച്ചു തന്നതാരോ (ആലോലമാടി

ārirāro ārāro
ārirāro ārāro
ālolaṁ tālolaṁ
ālolamāḍi tālolamāḍi
pūve nīyuṟaṅṅū uṟaṅṅu
pūve nīyuṟaṅṅū

kavida polĕ kanavu vannu
kanavinuḽḽil ten kiniññu
ŏru maññu tuḽḽiyil ŏru vasandaṁ
omanikkānŏru mūgarāgaṁ (ālolamāḍi)

niḻalagannu niśayaṇaññu
niśśabdamāṁ śrudi uyarnnu
niḻalagannu niśayaṇaññu
niśśabdamāṁ śrudi uyarnnu
svapnattin doṇiyil vannadāro
puṣpaṅṅaḽ sūḍiccu tannadāro (ālolamāḍi