Aalolam saanyajaadum

ആലോലം ചാഞ്ചാടും
Year
Language

ആലോലം ചാഞ്ചാടും
ഈ കാറ്റില്‍ കന്നിപ്പൂവിന്‍ മണമായി
മോഹത്തളിരിന്‍ മധുവായി വന്നാലും
ആരോമലേ ആത്മാവിലെ ആനന്ദസംഗീ‍തമേ

(ആലോലം)

കാവിലെ തോപ്പിലെ രാക്കിളികള്‍
രാഗങ്ങള്‍ പാടുവാന്‍ കാത്തുനില്‍പ്പൂ
നെഞ്ചിന്‍ കൂട്ടില്‍ തുള്ളിച്ചേ‍ക്കേറും, എന്റെ
കുഞ്ഞിക്കിളിയേ പോരൂ പൂവമ്പന്‍ വന്നേ
സായംസന്ധ്യ ചായംപൂശും തീരങ്ങള്‍ തോറും
ആടിപ്പാടി പോകാം ഇന്നീ ഉല്ലാസത്തേരില്‍

(ആലോലം)

കാതിലൊരോമനപ്പേരു ചൊല്ലാന്‍
നാളുകളേറെയായ് ഞാന്‍ കൊതിപ്പൂ
നാണം കൊള്ളും കണ്ണില്‍ വന്നിക്കിളികൂട്ടി
പോകും കാറ്റേ നില്‍ക്കൂ നീയിത്തിരി നേരം
ഈറന്‍ ചുണ്ടുകള്‍ മൂളും പാട്ടിനു താളം നല്‍കാമോ
ആരും കാണാതീവഴിവക്കില്‍ കാവല്‍ നില്‍ക്കാമോ

(ആലോലം)

ālolaṁ sāñjāḍuṁ
ī kāṭril kannippūvin maṇamāyi
mohattaḽirin madhuvāyi vannāluṁ
āromale ātmāvilĕ ānandasaṁgīdame

(ālolaṁ)

kāvilĕ toppilĕ rākkiḽigaḽ
rāgaṅṅaḽ pāḍuvān kāttunilppū
nĕñjin kūṭṭil tuḽḽiccekkeṟuṁ, ĕnṟĕ
kuññikkiḽiye porū pūvamban vanne
sāyaṁsandhya sāyaṁpūśuṁ tīraṅṅaḽ toṟuṁ
āḍippāḍi pogāṁ innī ullāsatteril

(ālolaṁ)

kādilŏromanapperu sŏllān
nāḽugaḽeṟĕyāy ñān kŏdippū
nāṇaṁ kŏḽḽuṁ kaṇṇil vannikkiḽigūṭṭi
poguṁ kāṭre nilkkū nīyittiri neraṁ
īṟan suṇḍugaḽ mūḽuṁ pāṭṭinu tāḽaṁ nalgāmo
āruṁ kāṇādīvaḻivakkil kāval nilkkāmo

(ālolaṁ)