Aalolam poove

ആലോലം പൂവേ
Year
Language

ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌..
ചാഞ്ചാടി മകിഴ്‌ന്നാടി മണിത്തിങ്കള്‍ ഉറങ്ങ്‌
കണികാണാന്‍ ഉറങ്ങ്‌
ഉറങ്ങ്‌... ഉറങ്ങ്‌...

വളര്‌ വളര്‌ അമ്മ മടിയില്‍ വളര്‍നിലാവേ വളര്‌
അല്ലിമലരായ്‌ അമ്മ നെഞ്ചിന്‍ താളമേ നീ വളര്‌
തേനിളംകാറ്റില്‍ ആലില ചൊല്ലും രാമനാമം കേട്ടുണരാന്‍
ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ഉറങ്ങ്‌... ഉറങ്ങ്‌...

നിന്റെ ചിരിയായ്‌ തിരി തെളിഞ്ഞാല്‍ അമ്മയെല്ലാം മറക്കാം
നീ ചിരിക്കാന്‍ അമ്മ ചിരിക്കാം നിന്നെയുണര്‍ത്താന്‍ ഉണരാം
നീ നടക്കുമ്പോള്‍ കാല്‍ച്ചിലമ്പായ്‌ ഞാന്‍ കൂടെ എന്നും നടക്കാം
ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ഉറങ്ങ്‌... ഉറങ്ങ്‌...

ālolaṁ pūve nī āvoḽaṁ uṟaṅṅ‌..
sāñjāḍi magiḻ‌nnāḍi maṇittiṅgaḽ uṟaṅṅ‌
kaṇigāṇān uṟaṅṅ‌
uṟaṅṅ‌... uṟaṅṅ‌...

vaḽar‌ vaḽar‌ amma maḍiyil vaḽarnilāve vaḽar‌
allimalarāy‌ amma nĕñjin dāḽame nī vaḽar‌
teniḽaṁkāṭril ālila sŏlluṁ rāmanāmaṁ keṭṭuṇarān
ālolaṁ pūve nī āvoḽaṁ uṟaṅṅ‌
uṟaṅṅ‌... uṟaṅṅ‌...

ninṟĕ siriyāy‌ tiri tĕḽiññāl ammayĕllāṁ maṟakkāṁ
nī sirikkān amma sirikkāṁ ninnĕyuṇarttān uṇarāṁ
nī naḍakkumboḽ kālscilambāy‌ ñān kūḍĕ ĕnnuṁ naḍakkāṁ
ālolaṁ pūve nī āvoḽaṁ uṟaṅṅ‌
uṟaṅṅ‌... uṟaṅṅ‌...