ആലോലലോചനകള്‍ അപ്സരദേവതകള്‍
ആ മുഖശ്രീ കണ്ടു കൊതിച്ചു, ശൈലജേ
ആ തളിരധരത്തില്‍ ഭ്രമിച്ചു...
അവിടുത്തെ തൃപ്പാദ പത്മപരാഗങ്ങള്‍
അധരങ്ങള്‍ ചൂടി അതിനാലേ...
ആലിംഗനം ചെയ്കെ കുറുനിരപ്പൊടി വീണെന്‍
മൂന്നാംകണ്ണാകവേ കലങ്ങി...
അരഞ്ഞാണഴിക്കുവാന്‍ ആയുമാ കരങ്ങളില്‍
അറിയാതെ ചാഞ്ഞതിനാലേ - എന്‍ മേനി
അറിയാതെ ചാഞ്ഞതിനാലേ...
മാലേയക്കൊടികളിലാടിയും ഇലവംഗ-
പ്പൂംപൊടി ചൂടിയും തെന്നല്‍...
ഇന്നു നിന്‍ മുഖവായു കവരുമെന്‍ ദാഹവും
പുണ്യവാനാം കാറ്റില്‍ കലരും - നിന്‍ മെയ്യില്‍
ചന്ദനമായെന്നെ പൂശും...