എല്ലാം വ്യര്‍ത്ഥം
ആ കളിയും ചിരിയും മലര്കിനാവും
വ്യാമോഹം.. വ്യര്‍ത്ഥം
മഴവില്ലിന് പൂപ്പന്തല്‍ ഇത്രവേഗം
മഴയേറ്റു വീഴുമെന്നാരറിഞ്ഞു!
ആരറിഞ്ഞു!(മഴ..)
കണ്ണീരിന് കടവിലെ കളിക്കൊട്ടകള്
വീണടിയുന്നു - തകരുന്നു
പാഴ്വിധിയാകും പ്രളയത്തില്‍ മറഞ്ഞിടുന്നു-സര്‍വ്വം (മഴവില്ലിന് ..)
സ്വപ്നത്തിന് കുഴിമാടം മൂടുമ്പോള്‍
പുഷ്പങ്ങള്‍ തൂകട്ടെ കണ്ണീരാല്‍
മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍
ജീവിതമരുഭൂവിന് മരീചികകള്‍ (മഴവില്ലിന് ..)