ആഴിത്തിരകള്‍ തീരത്തെഴുതും
ആത്മകഥയീ ജീവിതം
ആര് കേള്‍ക്കുന്നു വിധിതന്‍
മേഘസന്ദേശം
(ആഴി )
കണ്ണുനീരിന്‍ കടല്‍കടന്നീ
മണ്ണിലലയും മോഹമേ (കണ്ണുനീരിന്‍ )
സ്നേഹവസന്തം നിന്റെ മുന്നില്‍
പൂവിരിക്കാന്‍ പോരുമോ
കയ്യില്‍ നിറയെ കനകമുണ്ടോ
കാറ്റ് തുണയുണ്ടോ - വലയില്‍
സ്വര്‍ണ്ണമീനുണ്ടോ
(ആഴി )