Aalimganannal

ആലിംഗനങ്ങൾ
Work
Year
Language

ആലിംഗനങ്ങള്‍ മറന്നു
ആനന്ദ മാധവങ്ങളകന്നു
ചുംബനം തുടിക്കുമീയധരങ്ങളോടിന്നു
പുഞ്ചിരിയും വിട പറഞ്ഞു

എത്ര നിശീഥങ്ങള്‍ പുളകങ്ങളായി
പൂത്തുകൊഴിഞ്ഞീ മണിയറയില്‍
എന്നലെയിണചേര്‍ന്നൊഴുകിയ വീഥികള്‍
ഇന്നുസമാന്തര രേഖകളായ്

എത്രപ്രഭാതങ്ങള്‍ പൂമാലകളായ്
നൃത്തമുതിര്‍ത്തീയങ്കണത്തില്‍
ഇന്നലെത്തേനല ചിന്തിയ നാവുകള്‍
ഇന്നു വിഷാര്‍ണ്ണവ വീചികളായ്

āliṁganaṅṅaḽ maṟannu
ānanda mādhavaṅṅaḽagannu
suṁbanaṁ tuḍikkumīyadharaṅṅaḽoḍinnu
puñjiriyuṁ viḍa paṟaññu

ĕtra niśīthaṅṅaḽ puḽagaṅṅaḽāyi
pūttugŏḻiññī maṇiyaṟayil
ĕnnalĕyiṇasernnŏḻugiya vīthigaḽ
innusamāndara rekhagaḽāy

ĕtraprabhādaṅṅaḽ pūmālagaḽāy
nṛttamudirttīyaṅgaṇattil
innalĕttenala sindiya nāvugaḽ
innu viṣārṇṇava vīsigaḽāy