കിള്ളെടീ കൊളുന്തുകള്‍ നുള്ളെടീ തളിരുകള്‍
തത്തിത്തോം താളത്തില്‍ പാടെടി തെയ്യാരം തെയ്യാരം
ഇഞ്ചിമലക്കാട്ടിലൊരു പൂമരത്തില്‍
പഞ്ചവര്ണ്ണക്കിളിപ്പെണ്ണിന് താലികെട്ട്
പാലട...തേനട...പൂവടാ....
പൂവനമാകെ കല്യാണസദ്യ....(2)
തെയ്യരെ തെയ്യാരം തെയ്യാരെ തെയ്യാരം
ലാലാലാലേ ലാലോ... ലാലാ ലാലേലാലോ
ലാലല്ലാലേ ലാലോ ലാലലല്ലലെലൊ
ഓ.....
ചന്ദനമരത്തിലൊരു കൂടുകൂട്ടി
ചന്ദ്രികയുണര്ന്നപ്പോള് നുഴഞ്ഞുകേറീ
ആടിയും പാടിയും ഓടിയും
കതിരവന്‍ വരുവോളം രമിച്ചിരുന്നു
ലാലാലാലേ ലാലോ... ലാലാ ലാലേലാലോ
ലാലല്ലാലേ ലാലോ ലാലലല്ലലെലൊ
ഓ.....
ചില്ലിക്കൊമ്പിന് തുമ്പിലൊരു പച്ചിലക്കൂട്ടില്‍
വല്ല്ലാത്ത ചിരികേട്ടു കാട്ടാളനെത്തി
എടുത്തൂ തൊടുത്തൂ കൂരമ്പ്...
ആമലര്വാടിയാകെ തരിച്ചു നിന്നൂ...
കിള്ളെടീ കൊളുന്തുകള്‍ നുള്ളെടീ തളിരുകള്‍
തത്തിത്തോം താളത്തില്‍ പാടെടി തെയ്യാരം തെയ്യാരം
തെയ്യരെ തെയ്യാരം തെയ്യാരെ തെയ്യാരം