അൽ അമീനേ ഉടയോനേ
അസ്സലാമു അലൈക്കും..
അന്നദാതാവായോനേ
അസ്സലാമു അലൈക്കും..
പാത കാണാ മരുഭൂവില്‍
പാവങ്ങള്‍ക്കൊരു തുണ വേണേ...
ഡഫും മുട്ടി പാടിപ്പോകും
യത്തീമുങ്ങൾക്കാരുണ്ടു്...
സത്യം കാക്കാന്‍ കാവല്‍ നില്‍ക്കും
മുത്തുറബ്ബേ നീ മാത്രം....
(അൽ അമീനേ.....)
എരിവെയില്‍ വീഴും വഴികളിലൂടെ
ഇരതിരഞ്ഞലയണ മനുഷ്യനു പശിയാണു്
മണിമേടയില്‍ വാഴും ഇബ്‌ലീസുകള്‍
മദം പൊട്ടി നില്‍ക്കും പണത്തിന്റെ ഹുങ്കില്‍...
അഹദവനേ....സമദവനേ....
അടിയങ്ങള്‍ക്കവലംബം
അവിടുത്തെ തിരുവചനം....
(അൽ അമീനേ.....)
ഹീറാഗുഹയിൽ ഇരുളിന്‍ ഗുഹയില്‍
തപസ്സിരുന്നരുളിയ വരവചനങ്ങളിതാ...
ഖല്‍ബില്‍ മുഴങ്ങട്ടെ വേദാന്തമായ്
സൈത്താനുപോലും സായൂജ്യമേകാന്‍...
അഹദവനേ....സമദവനേ....
അടിയങ്ങള്‍ക്കവലംബം
അവിടുത്തെ തിരുവചനം....
(അൽ അമീനേ.....)