പൊന്നുരുക്കും പൂമാനം കമ്മലൊരുക്കും
മഞ്ഞലിയും ചെമ്മുകിലോ ചേല കൊടുക്കും
കുറുവാലിത്തുമ്പിക്കു കല്യാണമായ്
ഇതിലെ വായോ കിളിയേ...പവിഴവാലന്‍ കിളിയേ
കല്യാണം കൂടാന്‍ കൂടെ വായോ
കച്ചേരി പാടാന്‍ കൂടെ വായോ...
(പൊന്നുരുക്കും......)
മാരിപ്പൂപ്പന്തലില് മഴവില്ലു പന്തലില്‍
മംഗല്യപ്പെണ്ണിന്നു നാണം വന്നേ
കണ്ണാടിത്തൂവലില് കരിനീലക്കൺകളില്
കിന്നാരം പൂമൂടും സ്വപ്നം പൂത്തേ
മുന്തിരിയും പൊന്‍തരിയും നെഞ്ചില്‍ മൂടി
കവിളിണയില്‍ മെഴുതിരികള്‍ ചന്തം ചൂടി
അരിയോരാഘോഷച്ചിറകില് പാറീ.....
(പൊന്നുരുക്കും......)
പൊന്നോലച്ചില്ലയില് പുല്ലാനിക്കൂരയില്
മഞ്ചാടിക്കിളികള്ക്കു സന്തോഷമായ്
താരാട്ടില്‍ മൂടുവാന്‍ താളം പിടിക്കുവാന്‍
തങ്കക്കുടത്തിന്റെ കൊഞ്ചല് കേട്ടേ
പൂങ്കൊലുസ്സും പൊന്ചിമിഴും മിന്നി മിന്നുങ്ങി
മാമയിലിന്‍ ചിറകണിയും പീലിയൊരുങ്ങി
അരിയോരാഘോഷക്കുളിരില് മുങ്ങീ....
(പൊന്നുരുക്കും......)