പാല്‍നുരയായ് നറുപരിഭവമായ് ഒരു
യമുന മനസ്സിലൊഴുകും
ആ തീരത്താരാരോ ഓടക്കുഴലൂതുമ്പോള്‍
ഗീതഗോവിന്ദത്തിന് പൂമ്പല്ലവി പാടുമ്പോള്‍
ഉള്ളില്‍ കാല്‍ത്തള കൈവള ഇളകിയതെന്തിനു രാധേ?
അമ്പാടിപ്പയ്യും മേച്ചിട്ടന്‍പോടീ മായക്കണ്ണന്
നിന്നെത്തേടും ഈ രാവില്‍
പട്ടാടത്തുമ്പും കെട്ടി കണ്ണാരം പൊത്തിപ്പൊത്തി
കണ്ണായ് കൂടെ നീ പോരൂ
നീ നീരദവര്‍ണ്ണനു മാറു നിറയ്ക്കാന്‍ മഞ്ജുളചന്ദനമോ
നീ കണ്ണനു ചൂടാന്‍ പീലികൊടുക്കുമൊരോമന മാമയിലോ?
നീലക്കാടുകള്‍ കോര്‍ത്തൊരു തൂവനമാലയില്‍
ആരുടെ പൂമ്പൊടി തേടിയ പൊന്നിതളോ?
പാല്‍നുരയായ് നറു പരിഭവമായ് ഒരു
യമുന മനസ്സിലൊഴുകും
രാവേറെച്ചെല്ലും നേരം കാളിന്ദീതീരത്തെത്തി
നിന്നെപ്പുല്കും കാര്വര്ണ്ണന്
തേനൂറും ചെല്ലച്ചുണ്ടില്‍ പൂമൂടി ചുംബിക്കുമ്പോള്‍
എന്തേ ചൊല്ലും നിന് മൌനം?
നീയാ കൈനഖ ലാളനമേറ്റു മുറിഞ്ഞൊരു ചെന്താമരയാകും
നീയാ മാറിലമര്‍ന്നു മയങ്ങിയുണര്‍ന്നൊരു പീലിക്കതിരാകും
നിന്റെ നിറഞ്ഞു തുളുമ്പിയ നെഞ്ചു തുടിച്ചൊരു പൊന്‍തുടിയായ്
ദ്രുതതാള വിളംബിതമായ്