Aagraham oreyoraagraham

ആഗ്രഹം ഒരേയൊരാഗ്രഹം
Work
Year
Language

ആഗ്രഹം ഒരേയൊരാഗ്രഹം
ആത്മാവിന്‍റെ മലരായി
സഫലമാവുകയില്ലേ ..അത്
സഫലമാവുകയില്ലേ
ആഗ്രഹം ഒരേയൊരാഗ്രഹം
ആരോമലേ ഞാന്‍ അറിയുന്നു
സഫലമാക്കുകയല്ലോ ..അതു
സഫലമാക്കുകയല്ലോ
(ആഗ്രഹം)

ഞാനറിയാതെന്‍ മൌനതടത്തില്‍
തപസ്സിരുന്നവളല്ലേ
ആ ...ആ .....ആ ....
ഞാനറിയാതെന്‍ മൌനതടത്തില്‍
തപസ്സിരുന്നവളല്ലേ
നിന്‍ തിരുമാറില്‍ എന്നെയും ചേര്‍ത്ത്
അനുഗ്രഹിക്കുകയില്ലേ .
അറിയട്ടെ ഞാന്‍ അറിയട്ടെ
നിന്‍റെ നെഞ്ചിന്‍ താളം (2)
(ആഗ്രഹം )

നിന്‍ മിഴിയാലെന്‍ മാനസഗംഗയില്‍
സാരസമലരു വിരിഞ്ഞു
ആ ...ആ ....ആ ....
നിന്‍ മിഴിയാലെന്‍ മാനസഗംഗയില്‍
സാരസമലരു വിരിഞ്ഞു
നിന്‍ ചിരിയാലെന്‍ മാനസവീണയില്‍
മോഹനരാഗമുണര്‍ന്നു
പകരട്ടെ ഞാന്‍ പകരട്ടെ
നിന്നില്‍ എന്‍റെ സ്വരങ്ങള്‍ (2)

ആഗ്രഹം ഒരേയൊരാഗ്രഹം
ആത്മാവിന്‍റെ മലരായി
ഒരുമെയ്യാവുകയല്ലോ നാം
ഹൃദയം മാറുകയല്ലോ
ആഗ്രഹം ഒരേയൊരാഗ്രഹം

āgrahaṁ ŏreyŏrāgrahaṁ
ātmāvinṟĕ malarāyi
saphalamāvugayille ..at
saphalamāvugayille
āgrahaṁ ŏreyŏrāgrahaṁ
āromale ñān aṟiyunnu
saphalamākkugayallo ..adu
saphalamākkugayallo
(āgrahaṁ)

ñānaṟiyādĕn maൌnadaḍattil
tabassirunnavaḽalle
ā ...ā .....ā ....
ñānaṟiyādĕn maൌnadaḍattil
tabassirunnavaḽalle
nin dirumāṟil ĕnnĕyuṁ sertt
anugrahikkugayille .
aṟiyaṭṭĕ ñān aṟiyaṭṭĕ
ninṟĕ nĕñjin dāḽaṁ (2)
(āgrahaṁ )

nin miḻiyālĕn mānasagaṁgayil
sārasamalaru viriññu
ā ...ā ....ā ....
nin miḻiyālĕn mānasagaṁgayil
sārasamalaru viriññu
nin siriyālĕn mānasavīṇayil
mohanarāgamuṇarnnu
pagaraṭṭĕ ñān pagaraṭṭĕ
ninnil ĕnṟĕ svaraṅṅaḽ (2)

āgrahaṁ ŏreyŏrāgrahaṁ
ātmāvinṟĕ malarāyi
ŏrumĕyyāvugayallo nāṁ
hṛdayaṁ māṟugayallo
āgrahaṁ ŏreyŏrāgrahaṁ